ഇരട്ട, ട്രാൻസ്, മാലിക്, നായാട്ട്, പട, ജോസഫ് തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ ജോജു ജോർജ്ജ് എന്ന നടൻ ഇതിനോടകം മലയാള സിനിമയിൽ തൻ്റേതായ സ്ഥാനം നേടി കഴിഞ്ഞു. ഇപ്പോഴിതാ, ജോജു ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച പണി തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തു.ജോജുവിന്റെ സംവിധായകനായിട്ടുള്ള ആദ്യ ചിത്രം കൂടിയാണ് പണി. അഭിനയ, സാഗർ സൂര്യ, ജുനൈസ് വി.പി, സീമ, ബോബി കുര്യൻ,ചാന്ദിനി ശ്രീധരൻ,പ്രശാന്ത് അലക്‌സാണ്ടർ എന്നിവരാണ് പണിയിലെ താരങ്ങൾ.നായക വേഷം ജോജു തന്നെയാണ് കൈകാര്യം ചെയുന്നത്.
നിരവധി ക്രൈം ത്രില്ലർ സിനിമകളിൽ പ്രവർത്തിച്ച പരിചയസമ്പന്നത നടൻ ജോജു ജോർജിനുണ്ട്. എന്നിരുന്നാലും,പണി അക്ഷരാർത്ഥത്തിൽ പുതിയ കുപ്പിയിലെ പഴയ വീഞ്ഞു തന്നെ.അതിൽ തർക്കമില്ല.ജോജു ജോർജിൻ്റെ മറ്റ് ചിത്രങ്ങളുടെ ചില ഷേഡുകൾ പണിയിലുമുണ്ട്. സാങ്കേതികമായി,സിനിമ മികച്ചതാണ്,കൂടാതെ ആക്ഷൻ രംഗങ്ങൾ നന്നായി കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. ഒരു ഇടത്തരം തിരക്കഥയെ ഓഫ്‌സെറ്റ് ചെയ്യുകയാണ് ചിത്രം .മാത്രമല്ല , കഥയ്ക്ക് കൂടുതൽ ആധികാരികത നൽകുന്നത് തൃശൂർ നഗരത്തിൻ്റെയും അതിൽ ജീവിക്കുന്നവരുടെ സൂക്ഷ്മതകൾ നന്നായി പകർത്തിയതും ശ്രദ്ധേയമായി.
വേണു,ജിനോ ജോർജ് എന്നിവരുടെ ഛായാഗ്രഹണം,മനു ആൻ്റണിയുടെ എഡിറ്റിംഗ് സിനിമയിൽ വേറിട്ടു നിൽക്കുന്നു. വിഷ്ണു വിജയ്,സാം സിഎസ് എന്നിവരുടെ ബിജിഎം,ആക്ഷൻ രംഗങ്ങളുടെ വൈകാരികതയും തീവ്രതയും വേഗത്തിൽ പ്രേക്ഷകർക്കും അനുഭവപ്പെടും.