ബോക്സ് ഓഫീസിൽ പരാജയമായി ആലിയ ഭട്ട് നായികയായ ‘ജിഗ്ര’. 80കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന് ഇതുവരെയും 25കോടിയേ നേടാനായുള്ളൂ. ചിത്രം ബോക്സ് ഓഫീസിൽ വീണതോടെ സംവിധായകന് വസന് ബാല എക്സ് അക്കൗണ്ട് ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം വരെ വസന് ബാല ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയകളില്‍ ഷെയര്‍ ചെയ്തിരുന്നു. പെട്ടെന്നാണ് എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത്.
ജിഗ്രയെക്കുറിച്ച് അമിതമായ പ്രതീക്ഷ പ്രേക്ഷകരില്‍ സൃഷ്ടിച്ചെന്നതുള്പ്പെടെ പല തരത്തില്‍ വസന് ബാലക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തിലെ ആലിയ ഭട്ടിന്റെ പ്രകടനത്തെക്കുറിച്ചും വലിയ തോതില്‍ ട്രോളുകള്‍ വന്നു.
ആലിയ ഭട്ടിനൊപ്പം വേദാങ്ക് റൈനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹര്‍ നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് ജിഗ്ര നിര്‍മിച്ചത്.