കഴിഞ്ഞ ദിവസമാണ് ഭാര്യ ആർതിയുമായി വേർപിരിഞ്ഞെന്ന് വെളിപ്പെടുത്തി തമിഴ് നടൻ ജയം രവി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് 15 വർഷത്തെ ബന്ധം വേർപ്പെടുത്തിയെന്ന് നടൻ പ്രഖ്യാപിച്ചത്.എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് രവിയുടെ തീരുമാനമെന്ന് ആർതി വെളിപ്പെടുത്തിയിരുന്നു.പിന്നാലെ സംഭവം വിവാദമായി. വേർപിരിയലിൻ്റെ കാരണങ്ങളെക്കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നുവന്നത്. ആർതിയുടെ അമ്മയും സിനിമാ നിർമ്മാതാവുമായ സുജാത വിജയകുമാറാണ് ഇരുവരും വേർപിരിയാൻ കാരണമെന്ന് ആദ്യം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.ഇപ്പോഴിതാ നടന്റെ വേർപിരിയൽ തീരുമാനത്തിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു മാസിക.
പ്രമുഖ തമിഴ് മാഗസിൻ നക്കീരനിൽ വന്ന റിപ്പോർട്ടാണ് പുതിയ ഗോസിപ്പിന് ആധാരം.ഗായിക കെനിഷ ഫ്രാൻസിസുമായി നടൻ രഹസ്യമായി പ്രണയത്തിലെന്നാണ് കണ്ടെത്തൽ.നടൻ ജീവയുമായി ഒരു മ്യൂസിക് ആൽബത്തിൽ ഇവർ സഹകരിച്ചിട്ടുണ്ട്. സുഹൃത്തുക്കളുമായുള്ള അവധിക്കാല യാത്രയിലാണ് ജയം രവി കെനിഷയെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. പിന്നീടാണ് ഡേറ്റിംഗ് ആരംഭിക്കുന്നതും.ജയം രവിക്കും കെനിഷ്‍ക ഫ്രാൻസിനും കഴിഞ്ഞ ജൂണിൽ അമിത വേഗത്തിൽ വാഹനമോടിച്ചതിന് ഗോവ പാെലീസ് പിഴ ചുമത്തിയിരുന്നു. ഇക്കാര്യങ്ങൾ ആർതിയും അറിഞ്ഞതോടെയാണ് ദാമ്പത്യം തകർന്നതെന്നാണ് സൂചന. വിവാഹത്തിന്റെ 14-ാം വാർഷികം ആഘോഷിക്കാത്ത ജയം രവി കെനീഷയ്‌ക്കൊപ്പം ഗോവയിൽ ആഡംബര ബംഗ്ലാവ് വാങ്ങിയെന്നും നക്കീരൻ പറയുന്നു.
ആരാണ് കെനിഷ ഫ്രാൻസിസ് ?
ബെംഗലൂരു സ്വദേശിയായ കെനിഷ ഫ്രാൻസിസ് ഗോവയിലെ പമ്പുകൾ കേന്ദ്രീകരിച്ചുള്ള ഗായികയാണ്.2015-ൽ കളേഴ്‌സ് ഇൻഫിനിറ്റിയിൽ സംപ്രേഷണം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് സിംഗിംഗ് റിയാലിറ്റി ഷോയായ ദി സ്റ്റേജിലെ ഫൈനലിസ്റ്റായതോടെയാണ് കെനിഷ ശ്രദ്ധേയയാകുന്നത്.ഇതാണ് ഗായിക എന്ന നിലയിലെ കെനിഷയുടെ തുടക്കം. പിന്നീട്, സൗത്ത് മ്യൂസിക് ലേബൽ പൾസ് ക്രാഫ്റ്റ് കെനിഷയെ സ്വന്തമാക്കി.സോളോകളും ലൈവ് ഷോകളിലൂടെയും അവർ ദക്ഷിണേന്ത്യയിൽ പ്രശസ്തയായി.
ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ കെനിഷ ഫ്രാൻസിസ് ഗാനങ്ങൾ അവതരിപ്പിച്ചതോടെ കൂടുതൽ ശ്രദ്ധേയയായി. ആഫ്രോ-ക്യൂബൻ, R&B, പോപ്പ്, ഗോസ്പൽ തുടങ്ങിയ വ്യത്യസ്ത ശൈലികളിൽ കെനിഷ ഗാനങ്ങൽ പാടും.മാത്രമല്ല ബെന്നി ദയാൽ, ജീവ, ശോഭിത ധൂലിപാൽ തുടങ്ങിയ നിരവധി പ്രശസ്ത കലാകാരന്മാരുമായും സെലിബ്രിറ്റികളുമായും പ്രവർത്തിച്ചിട്ടുണ്ട്.
ഒരു പഴയ അഭിമുഖത്തിൽ, താൻ ലൈസൻസുള്ള സൈക്കോളജിസ്റ്റും ലാറ്റിൻ നർത്തകിയും ആണെന്നും അവർ വെളിപ്പെടുത്തിയിരുന്നു.സീ മ്യൂസിക് നിർമ്മിച്ച ബ്ലൂ നൈന എന്ന സോളോയിലൂടെയാണ് കെനിയുടെ ഹിന്ദി സംഗീതത്തിലെ അരങ്ങേറ്റം. ഇത് ബോളിവുഡിൽ കെനിഷയെ ശ്രദ്ധേയയാക്കി.