താൻ സിനിമ കമ്മിറ്റ് ചെയ്തത് സ്‌ക്രിപ്റ്റ് കേട്ടിട്ടല്ലെന്ന് നടൻ വിനായകൻ. ‘തെക്ക് വടക്ക്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് വിനായകൻ പ്രതികരിച്ചത്. ഈ ചിത്രത്തിൽ മാധവൻ എന്ന കഥാപാത്രമായാണ് വിനായകൻ അവതരിപ്പിച്ചത്. സിനിമ തിരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കവെയാണ് താൻ സ്‌ക്രിപ്റ്റ് കേൾക്കാറില്ലെന്ന് വിനായകൻ പറഞ്ഞത്.
ഈ പടത്തിൽ കുടവയർ വച്ചാണ് അഭിനയിച്ചത്. കഷണ്ടി വേണ്ടി വന്നു. മാധവൻ നല്ല വിദ്യാഭ്യാസമുള്ള ആളാണ്. ഇലക്ട്രിസിറ്റി എഞ്ചിനീയറാണ്. കെഎസ്ഇബിയിൽ വർക്ക് ചെയ്ത് റിട്ടയേർഡ് ആയ ആളാണ്. ക്ലീൻ ആയി നടക്കുന്ന കഥാപാത്രമാണ്. ഇംഗ്ലീഷ് പത്രങ്ങളേ വായിക്കാറുള്ളു. അത് തന്നെ എനിക്ക് രസമായിട്ട് തോന്നി. ഞാൻ ഇന്നുവരെ അങ്ങനെ ഒരു ക്യാരക്ടർ ചെയ്തിട്ടില്ല.”
”ഈ പടത്തിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടത് ബോഡി ഡിസൈൻ ആണ്. അതാണ് ഞാൻ ഈ പടത്തിലോട്ട് വരാൻ കാരണം. ഇതിന്റെ ഡയറക്ടറും പ്രൊഡക്ഷൻ സൈഡിൽ നിന്നും ലാസറും കൂടി വന്നാണ് കഥ പറയുന്നത്. എനിക്ക് ഒന്നുരണ്ട് ചോദ്യങ്ങൾ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. ചേട്ടാ ഇയാൾ വെൽ എജ്യൂക്കേറ്റഡ് ആയ ആളാണ് എന്ന് പറഞ്ഞു, അത് എനിക്ക് ഭയങ്കര ഇഷ്ടമായി.”
”പുള്ളീടെ ബോഡി ലാംഗേജും ഇഷ്ടമായി. മാധവന് കാലിൽ ആണി രോഗമുണ്ടോ, മാധവന് ഗ്യാസിന്റെ ട്രബിൾ ഉണ്ടോ എന്നൊക്കെയാണ് എന്റെ ചോദ്യങ്ങൾ. ഞാൻ ഇതുവരെ പടത്തിന്റെ സ്‌ക്രിപ്റ്റ് കേട്ടിട്ടില്ല. എന്റെ സിനിമാ ജീവിതം തീരുന്നത് വരെ ഞാനൊരു സ്‌ക്രിപ്റ്റും കേൾക്കില്ല.”
എന്റെ ഏരിയ അല്ല അത്” എന്നാണ് വിനായകൻ പറയുന്നത്.