അവന്‍ പോയി ;കരളലിയിപ്പിക്കുന്ന പോസ്റ്റിട്ട് കല്യാണി പ്രിയദര്‍ശന്‍

നിരവധി മികച്ച സിനിമകളിലൂടെ പാൻ ഇന്ത്യൻ ലെവലിൽ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളെന്ന ലേബലിനുപരി തന്റേതായ ഒരിടം സിനിമാ മേഖലയിൽ ഇതിനോടകം കല്യാണി പ്രിയദർശൻ നേടി കഴിഞ്ഞു

author-image
Rajesh T L
New Update
kalyani

കല്യാണി പ്രിയദര്‍ശന്‍


നിരവധി    മികച്ച   സിനിമകളിലൂടെ  പാൻ  ഇന്ത്യൻ  ലെവലിൽ  പ്രേക്ഷകരുടെ  മനം  കവർന്ന  നടിയാണ്   കല്യാണി   പ്രിയദർശൻ. സംവിധായകൻ  പ്രിയദർശന്റെയും   നടി   ലിസിയുടെയും  മകളെന്ന  ലേബലിനുപരി  തന്റേതായ  ഒരിടം    സിനിമാ  മേഖലയിൽ    ഇതിനോടകം  കല്യാണി  പ്രിയദർശൻ  നേടി  കഴിഞ്ഞു.ഇപ്പോൾ  തന്റെ  ഏറ്റവും പ്രിയപ്പെട്ട  വളർത്തു  നായയുടെ  വിയോഗത്തിൽ  മനം നൊന്ത്  സമൂഹ മാധ്യമത്തിലൂടെ  ഒരു  പോസ്റ്റ്  കുറിച്ചിരിക്കുകയാണ്  കല്യാണി  പ്രിയദർശൻ.തന്റെ  ഔദ്യോഗിക  ഇൻസ്റ്റാഗ്രാം  അകൗണ്ട്  വഴിയാണ്  നടി പോസ്റ്റ്  പങ്കുവെച്ചത്.തിയോയുടെ മരണം  തന്നെ  മാനസികമായി തളർത്തി എന്ന  കരളലിയിപ്പിക്കുന്ന  പോസ്റ്റാണ്    തിയോയുടെ  നല്ല കുറെ  ചിത്രങ്ങളോടൊപ്പം    കല്യാണി   കുറിച്ചത്.

post

തിയോ ഈ ആഴ്ചയുടെ തുടക്കത്തിലാണ്  നഷ്ടപ്പെട്ടത്. അന്നുമുതൽ ഞാൻ  മുഴുവനായും   തകർന്ന  അവസ്ഥയിലാണ് . വലിപ്പത്തിൽ  ചെറുതാണെങ്കിലും  അവന്റെ ആത്മാവിന്  നൈർമല്യമുണ്ട്.   ഞങ്ങൾ അവനെ   'ഹൗസ് ഓണർ'  എന്നാണ്  വിളിച്ചിരുന്നത്.കാരണം അത്  അവന്റെ  വീടായിരുന്നു . ഞങ്ങൾ  അവിടത്തെ താമസക്കാരും. അവൻ ഒരു സാധാരണ  "വാച്ച്ഡോഗ്" ആയിരുന്നു- അവനെ ഓമനിക്കുന്നവരെ അകത്തേക്ക് കയറ്റിവിട്ടു. എല്ലാ വേനല്‍ക്കാലത്തും അവന് മോശം ഹെയര്‍കട്ടായിരുന്നു ലഭിച്ചത്, കാരണം ഗ്രൂമേര്‍സിന് അവനെ എന്തുചെയ്യണമെന്ന് അറിയില്ല.

അന്ന് നിന്റെ നെറ്റിയില്‍ ചുംബിക്കുമ്പോള്‍ അവസാനത്തേതാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിന്നെ മുറുക്കെ  പിടിച്ച്   ഒരുപാട് ഉമ്മകള്‍  തരുമായിരുന്നു. കൂടുതൽ  സമയം നിനക്കൊപ്പം ചിലവഴിക്കുമായിരുന്നു. എന്നാൽ  ജീവിതം നമുക്ക്  അത്തരമൊരു   മുന്നറിയിപ്പ് തരില്ലല്ലോ. അവനോട് സ്‌നേഹം കാണിച്ച എല്ലാവരോടും ഹൃദയത്തില്‍ തൊട്ട്   നന്ദി അറിയിക്കുന്നു . കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ വേദനയില്‍ പങ്കുചേര്‍ന്നവർക്കും 
 നന്ദി.തിയോ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ നിനക്കൊപ്പം  ഉണ്ടായിരുന്നില്ല  അതിനു   നിന്നോട്  ഞാൻ  ക്ഷമ ചോദിക്കുന്നു .  ഞാൻ നിന്നെ അഗാധമായി  സ്നേഹിച്ചിരുന്നു.നിന്റെ അവസാന നാളുകൾ സമാധാനപൂർണ്ണമായിരുന്നെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.ഒരു നല്ല മനുഷ്യന്‍ എന്നോട് പറഞ്ഞത് നമ്മുടെ വളര്‍ത്തുമൃഗങ്ങള്‍ കഥകളിലൂടെ ജീവിക്കുമെന്നാണ്. നീ എന്നെന്നും ജീവിക്കും.   ഞാന്‍ ഉറപ്പ് തരുന്നു. ഐ ലവ് യു തിയോ- കല്യാണി കുറിച്ചു.

പാർവതി  തിരുവോത്തുൾപ്പടെയുള്ളവർ   കല്യാണിയുടെ  പോസ്റ്റിനു  താഴെ  കമന്റ്  ചെയ്തു.വിശാലഹൃദയരായവർക്ക്  തങ്ങളുടെ   ഒരു  വളർത്തുമൃഗത്തിൻ്റെ നഷ്ടം പോലും   സഹിക്കാൻ കഴിയില്ലെന്ന് ചിലർ   കുറിച്ചു.

social media kalyani priyadarshan priyadarshan Viral Instagram Post