ഹോളിവുഡിൽ എല്ലാം കൃത്യമായി നടക്കും, ബോളിവുഡിൽ അങ്ങനെയല്ല;  പ്രിയങ്ക ചോപ്ര

6 വർഷത്തോളമായി ഹോളിവുഡ് സിനിമകളിൽ പ്രിയങ്ക സജീവമാണ്. രണ്ട് ഇൻഡസ്ട്രികൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഏറെയാണെന്ന് പ്രിയങ്ക പറയുന്നത്.  

author-image
Anagha Rajeev
New Update
priyankha chopra

ബോളിവുഡിൽ മാത്രമല്ല ഇന്ന് ഹോളിവുഡിലും നിറസാന്നിധ്യമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിന്നും ഹോളിവുഡിൽ എത്തി വലിയ വിജയം നേടിയ നടി. ബോളിവുഡിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങൾ പങ്കുവച്ച് താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡും ഹോളിവുഡും തമ്മിലുള്ള വ്യത്യാസങ്ങൾ തുറന്ന് പറയുകയാണ് താരം.

6 വർഷത്തോളമായി ഹോളിവുഡ് സിനിമകളിൽ പ്രിയങ്ക സജീവമാണ്. രണ്ട് ഇൻഡസ്ട്രികൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഏറെയാണെന്ന് പ്രിയങ്ക പറയുന്നത്.  ഹോളിവുഡിൽ എല്ലാ കാര്യവും വളരെ കൃത്യമായിരിക്കുമെന്നും ബോളിവുഡിൽ എല്ലാം അയഞ്ഞ മട്ടിലാണ് നടക്കുന്നതെന്നും പ്രിയങ്ക പറയുന്നു.

‘പൊതുവെ നോക്കുമ്പോൾ എല്ലാ രാജ്യങ്ങളും വ്യത്യസ്തമല്ലേ. ജോലിയുടെ കാര്യത്തിലായാലും നമുക്ക് നമ്മുടേതായ സംസ്കാരമുണ്ട്. ഹോളിവുഡും ബോളിവുഡും തമ്മിൽ ഒരു പ്രധാന വ്യത്യാസം ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് പേപ്പർ വർക്കിന്റെ കാര്യത്തിലാണ്. ഹോളിവുഡിൽ പേപ്പറിൽ വരുന്ന ഒരുപാട് ജോലികളുണ്ട്. അടുത്ത ദിവസത്തിന്റെ ജോലി എന്താണെന്നുള്ള 100 ഇമെയിലുകൾ നിങ്ങൾക്ക് വരും. സമയത്തിന്റെ കാര്യവും വളരെ കൃത്യമായിരിക്കും. നിങ്ങളുടെ കാൾ ടൈം എന്ന് പറയുന്നത് 7:32 pm ഒക്കെ ആകും. തലേ ദിവസം നിങ്ങൾ എപ്പോഴാണ് ഷൂട്ടിങ് അവസാനിപ്പിച്ചത് എന്നെല്ലാം നോക്കി ആയിരിക്കും പിന്നീടുള്ള കാര്യങ്ങൾ ക്രമീകരിക്കുക.

സിനിമകളുടെ പ്രൊഡക്ഷൻ വളരെ കൃത്യമായി സംഘടിപ്പിക്കുന്നതാകും എന്നും പ്രിയങ്ക പറയുന്നു.അതേസമയം ബോളിവുഡിലെ കാര്യങ്ങൾ അങ്ങനെയല്ല. വളരെ അയഞ്ഞ മട്ടിലാണ് കാര്യങ്ങൾ ചെയ്യുക. രണ്ടു തരത്തിലുള്ള ജോലി രീതികളാണ് ഇത്. നമ്മളുടെ ക്രിയേറ്റിവിറ്റി എന്ന് പറയുന്നത് വളരെ സ്വാഭാവികം ആയിട്ടാകും വരിക. ഇതൊക്കെയാണ് ഞാൻ കണ്ടിട്ടുള്ള വ്യത്യാസങ്ങൾ. ഇതെല്ലം മാറ്റി നിർത്തിയാൽ ലോകത്തുള്ള എല്ലാ സിനിമകളും സംസാരിക്കുന്നത് ഒരേ ഭാഷയിൽ തന്നെയാണ്. സ്ക്രിപ്റ്റ്, പ്രൊഡ്യൂസർമാർ എന്നിവയെല്ലാം ഒരേ പോലെയാണെന്നും പ്രിയങ്ക പറയുന്നു.

priyanka chopra