സത്യജിത് റേയുടെ പഥേർപാഞ്ചാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബംഗാളി നടി ഉമദാസ് ഗുപ്ത അന്തരിച്ചു.തിങ്കളാഴ്ച രാവിലെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഉമാദാസ് വർഷങ്ങളായി ക്യാൻസറുമായി മല്ലിടുകയായിരുന്നു.പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ എന്ന കഥാപാത്രത്തിലൂടെ ഉമാ ദാസ്ഗുപ്ത ആഗോള പ്രശസ്തി നേടുകയും അത് ലോക സിനിമയിൽ ചർച്ചയാവുകയും ചെയ്തു.സിനിമ പുറത്തിറങ്ങി പതിറ്റാണ്ടുകൾക്ക് ശേഷവും പഥേർപാഞ്ചാലിയിലെ ദുർഗയും അപ്പുവും സിനിമാ പ്രേമികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.സ്‌കൂളിലെ ഒരു ചടങ്ങിൽ വെച്ച് ബാലതാരമായി സ്റ്റേജ് പെർഫോമൻസ് ചെയ്യുന്നതിനിടെയാണ് സത്യജിത് റെയ് ഉമാദസിനെ കണ്ടെത്തുന്നത്.പാഥേർപാഞ്ചാലിയിലെ ദുർഗ്ഗയെ അവതരിപ്പിക്കുവാൻ ഉമ തന്നെ മതിയെന്ന് റെയ് അപ്പോൾ തീരുമാനീക്കുകയായിരുന്നു.1966 വരെ പന്ത്രണ്ടോളം അന്താരാഷ്ട്ര അവാർഡുകൾ നേടിയ പഥേർ പാഞ്ചാലിയുടെ ന്യൂയോർക്കിൽ വച്ചു നടന്ന ഒരു പ്രദർശനത്തിൽ ഉമാദാസ് ഗുപ്ത 1966 ലെ ഏറ്റവും മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പതിറ്റാണ്ടുകൾക്ക് ശേഷവും സിനിമാ പ്രേമികൾക്കിടയിൽ "ദുർഗ" ജീവിക്കുന്നു
സത്യജിത് റേയുടെ പഥേർപാഞ്ചാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബംഗാളി നടി ഉമദാസ് ഗുപ്ത അന്തരിച്ചു.തിങ്കളാഴ്ച രാവിലെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉമാദാസ് വർഷങ്ങളായി ക്യാൻസറുമായി മല്ലിടുകയായിരുന്നു.
New Update