ഞാൻ കാണിക്കുന്ന നിശ്ശബ്ദത ദൗർബല്യമായി കാണരുത്: ആർതി രവി

താൻ കാണിക്കുന്ന നിശബ്ദത ദൗർബല്യമായി കാണരുതെന്ന് ആർതി പറഞ്ഞു. ഇൻസ്റ്റാഗ്രാമിലാണ് ആർതി പ്രസ്താവന പങ്കുവച്ചത്. സത്യങ്ങൾ മറച്ച് വച്ച് എന്നെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനാണ് തീരുമാനിച്ചതെന്നും ആർതി കുറിച്ചു.

author-image
Anagha Rajeev
New Update
jayamravii

തമിഴ് സിനിമാ ലോകത്തെ ചർച്ചാ വിഷയമാണ് നടൻ ജയം രവി- ആർതി വിവാഹ മോചന വാർത്ത. ഭാര്യ ആരതിയുമായി വിവാഹബന്ധം അവസാനിപ്പിച്ചെന്ന് വ്യക്തമാക്കി ജയം രവി രംഗത്തെത്തിയിരുന്നു. ആർതിയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുത്തത് ശ്രദ്ധാപൂർവം ആലോചിച്ച ശേഷമാണെന്ന് വിശദീകരിച്ച് താരം കുറിപ്പ്  പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഇതൊരു ചർച്ചാ വിഷയം ആവുകയും ചെയ്തു.

എന്നാൽ ഇതിന് പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേർപിരിയൽ വാർത്ത പ്രഖ്യാപിച്ചതെന്ന് ഭാര്യ ആർതി വെളിപ്പെടുത്തി. 2009-ലാണ് ജയം രവിയും ആരതിയുംവിവാഹിതരായത്.  പ്രശസ്ത ടെലിവിഷൻ നിർമ്മാതാവായ സുജാത വിജയകുമാറിൻ്റെ മകളാണ് ആർതി. ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണ്‌ ഇരുവർക്കും ഉള്ളത്.

അതിനിടെ ഗായിക കെനിഷയുമായി ജയം രവി റിലേഷൻഷിപ്പിലാണ് എന്ന വാർത്തകളാണ് പുറത്ത്‌വന്നിരുന്നു. വിവാഹമോചനം പ്രഖ്യാപിക്കാനുള്ള ജയം രവിയുടെ തീരുമാനത്തെ കുറിച്ചുള്ള പലതരം ചർച്ചകളാണ് ഇതോടെ ഉയർന്നു വന്നത്. അതേസമയം ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചന ഹർജിയും ജയം രവി നൽകിയിട്ടുണ്ട്.

ഇപ്പോഴിതാ ആരോപങ്ങൾക്കുള്ള മറുപടിയുമായാണ് ജയം രവിയുടെ ഭാര്യ ആർതി രംഗത്തെത്തിയിരിക്കുന്നത്. താൻ കാണിക്കുന്ന നിശബ്ദത ദൗർബല്യമായി കാണരുതെന്ന് ആർതി പറഞ്ഞു. ഇൻസ്റ്റാഗ്രാമിലാണ് ആർതി പ്രസ്താവന പങ്കുവച്ചത്. സത്യങ്ങൾ മറച്ച് വച്ച് എന്നെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനാണ് തീരുമാനിച്ചതെന്നും ആർതി കുറിച്ചു.

പ്രസ്താവനയുടെ പൂർണ രൂപം

‘എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള പൊതു അഭിപ്രായങ്ങളിൽ ഞാൻ കാണിക്കുന്ന നിശബ്ദത എന്റെ ദൗർബല്യമോ കുറ്റ ബോധമോ ആയി കാണരുത്. സത്യങ്ങൾ മറച്ച് വച്ച് എന്നെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനാണ് ഞാൻ തീരുമാനിച്ചത്. എന്റെ നീതി നടപ്പാക്കുന്നതിൽ നീതി ന്യായ വ്യവസ്ഥയെയാണ് ഞാൻ വിശ്വസിക്കുന്നത്. വ്യക്തമായി പറഞ്ഞാൽ, നേരത്തെ വിവാഹമോചനം പ്രഖ്യാപിച്ചതിനെതിരെയാണ് നേരത്തെ ഞാൻ പ്രസ്തനയിലൂടെ എതിർത്തത്. അതെന്നിൽ ഞെട്ടലുണ്ടാക്കി. അല്ലാതെ ഏകപക്ഷീയമായി നടന്ന് കൊണ്ടിരിക്കുന്ന വിവാഹ മോചന നടപടികളെയല്ല ഉദ്ദേശിച്ചത്. പരസ്യപ്രഖ്യാപനം നടത്തിയതിനെതിരെയാണ് ഞാൻ സംസാരിച്ചത്. എൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് നിർഭാഗ്യകരമാണ്. വിഷയത്തിൽ സ്വകാര്യമായൊരു ചർച്ചയാണ് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അതുപക്ഷേ ഇതുവരെ നടന്നിട്ടില്ല’.

 

jayam ravi