തിരക്കഥ കേൾക്കണ്ട, എന്റെ കൂടെ ഗോവയിലേക്ക് വന്നാ മതി എന്ന് നിർമ്മാതാവ്: നീതു ഷെട്ടി

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ചു കൊണ്ട് സംസാരിച്ചിരിക്കുകയാണ് കർണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ നടി നീതു ഷെട്ടി. താൻ അനുഭവിച്ച ദുരനുഭവം അടക്കം പറഞ്ഞു കൊണ്ടാണ് നീതു ഷെട്ടി സംസാരിച്ചത്. 

author-image
Anagha Rajeev
New Update
neethu shetty
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മറ്റ് ഭാഷകളിലും കമ്മിറ്റി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തെലുങ്ക് സിനിമയിലെ സബ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവും ശക്തമാണ്.

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ചു കൊണ്ട് സംസാരിച്ചിരിക്കുകയാണ് കർണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ നടി നീതു ഷെട്ടി. താൻ അനുഭവിച്ച ദുരനുഭവം അടക്കം പറഞ്ഞു കൊണ്ടാണ് നീതു ഷെട്ടി സംസാരിച്ചത്. 

കുറഞ്ഞ മുതൽ മുടക്കിൽ ഒരുക്കാനാവുന്ന ഒരു സിനിമയുടെ തിരക്കഥ അവതരിപ്പിക്കാനുള്ള അനുമതി ഒരു നിർമ്മാതാവിനോട് ചോദിച്ചു. എന്നാൽ നിർമ്മാതാവിന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിപ്പോയി. തിരക്കഥ കേൾക്കണ്ട, പകരം തനിക്കൊപ്പം ഗോവയിലേക്ക് വിനോദയാത്ര വന്നാൽ മതി എന്നായിരുന്നു അയാൾ പറഞ്ഞത്.

കന്നട സിനിമയിലെ ഒരോ നടിമാരോടും ചോദിച്ചു നോക്കുക. എല്ലാവർക്കും ഒരു അനുഭവമെങ്കിലും പറയാനുണ്ടാകും. സ്ത്രീകളോട് എത്ര മര്യാദയില്ലാതെ പെരുമാറിയാലും പണവും അധികാരവും ഉപയോഗിച്ച് രക്ഷപ്പെടാനാകുമെന്ന് അവർക്ക് അറിയാം.

ഹേമാ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലെ അഭിനേത്രികൾക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കിയിരിക്കുകയാണ്. കർണാട സർക്കാറും സമാനമായ ഒരു നടപടി സ്വീകരിക്കണം എന്നാണ് നീതു ഷെട്ടി പറഞ്ഞിരിക്കുന്നത്.

hema committee report