റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ 'മഞ്ഞുമ്മൽ ബോയ്സ്' കണ്ട് റഷ്യക്കാർ കരഞ്ഞെന്ന് ചിദംബരം

'മഞ്ഞുമ്മൽ ബോയ്‌സ്' കണ്ട് പല റഷ്യക്കാരും കരഞ്ഞെന്നും സ്‌ക്രീനിങ്ങിന് ശേഷം നിരവധി പ്രേക്ഷകരാണ് കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തതെന്നും സംവിധായകൻ ചിദംബരം  പറഞ്ഞു.

author-image
Anagha Rajeev
New Update
manjummalboys

റഷ്യയിലെ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സ്'. ഫെസ്റ്റിവലിൽ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തെ തേടിയെത്തി. സുഷിൻ ശ്യാമായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. 'മഞ്ഞുമ്മൽ ബോയ്‌സ്' കണ്ട് പല റഷ്യക്കാരും കരഞ്ഞെന്നും സ്‌ക്രീനിങ്ങിന് ശേഷം നിരവധി പ്രേക്ഷകരാണ് കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തതെന്നും സംവിധായകൻ ചിദംബരം  പറഞ്ഞു.

ഇന്ത്യയിലെ പോലെ മികച്ച സ്വീകരണമായിരുന്നു മഞ്ഞുമ്മൽ ബോയ്‌സിന് റഷ്യയിൽ നിന്നും ലഭിച്ചത്. നമ്മുടെ നാട്ടിൽ ആരംഭിച്ച കഥ ഇപ്പോൾ സോച്ചിയിലെ കിനോ ബ്രാവോയിൽ എത്തിയിരിക്കുന്നു, ഇതൊരു അഭിമാനകരമായ യാത്രയായിരുന്നെന്നും ചിത്രത്തിന്റെ നിർമാതാവായ ഷോൺ ആൻ്റണി പറഞ്ഞു. കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ് മഞ്ഞുമ്മൽ ബോയ്സ്.

2024 ഫെബ്രുവരിയിൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരുന്നു. ഇരുന്നൂറ് കോടിയലധികമാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ചിദംബരമാണ്.

manjummal boys