കൊച്ചി: യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാതാരങ്ങള്‍ക്കെതിരേ കേസ്. നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നെടുമ്പാശേരി പോലീസാണ് കേസെടുത്തത്.
മുകേഷ് അടക്കമുള്ള പ്രമുഖ നടന്മാര്ക്കെതിരേ നടി നേരത്തേ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സിനിമാതാരങ്ങള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞയാഴ്ച നടി കൊടുത്ത പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.