തീവ്രവാദികൾക്ക് കാനഡ രാഷ്ട്രീയ ഇടം നൽകുന്നു; രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തിൽ ഖലിസ്ഥാൻ വിഘടനവാദികൾ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് രൂക്ഷവിമർശനം ഉയർത്തിയത്.

author-image
Anagha Rajeev
Updated On
New Update
s-jaya

inതീവ്രവാദികൾക്ക് കാനഡ രാഷ്ട്രീയ ഇടം നൽകുകയാണെന്ന് വിദേശകാര്യമന്ത്രി ജയശങ്കർ. യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മേൽ നിരീക്ഷണമേർപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തിൽ ഖലിസ്ഥാൻ വിഘടനവാദികൾ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് രൂക്ഷവിമർശനം ഉയർത്തിയത്.

ഖലിസ്ഥാൻ വിഘടനവാദികൾക്ക് പിന്തുണ നൽകുകയും ഭീകരവാദിയായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജാർ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിക്കുകയും ചെയ്തതിനെതുടർന്ന് കാനഡുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ജയ്ശങ്കറിന്റെ പ്രസ്താവന.


ഞായറാഴ്ചയാണ് ഖലിസ്ഥാൻ വിഘടനവാദികളായ പ്രതിഷേധക്കാർ ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തിൽ ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിനു നേരേയാണ് കഴിഞ്ഞദിവസം ഖലിസ്ഥാൻ പതാകകളും വടികളുമായി എത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്.
വിശ്വാസികളെ ആക്രമിക്കുന്നതിനിടെ അക്രമികളെ കനേഡിയൻ പോലീസ് ഇടപെട്ട് നീക്കിയെങ്കിലും ഏതാനും പേർ ആക്രമണത്തിനിരയായി. ഖലിസ്ഥാൻ അനുകൂല പതാകകളുമായി എത്തിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആക്രമണത്തെ ഇന്ത്യ അപലപിച്ചു. തീവ്രവാദികളും വിഘടനവാദ സംഘങ്ങളും നടത്തിയ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പത്രക്കുറിപ്പിൽ അറിയിച്ചു.

terrorists