ബിന്ദു പണിക്കർ വേറിട്ട കഥാപാത്രമായെത്തുന്ന 'ജമീലാൻറെ പൂവൻകോഴി' തിയറ്ററിലേക്ക്; ഗാനങ്ങളും ടീസറും പുറത്ത്

നർമ്മരസങ്ങളായ ജീവിത മുഹൂർത്തങ്ങളെ കോർത്തിണക്കി നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന ജമീലാൻറെ പൂവൻകോഴി ഈ മാസം തിയറ്ററിലെത്തും.

author-image
Greeshma Rakesh
New Update
bindu panicker movie jameelante poovankozhi  to theatres teaser is out

jameelante poovankozhi movie

കൊച്ചി:ബിന്ദു പണിക്കർ 'ജമീല' എന്ന വേറിട്ട കഥാപാത്രമായെത്തുന്ന ചിത്രമാണ്  'ജമീലാൻറെ പൂവൻകോഴി'. നവാഗതനായ ഷാജഹാൻ സംവിധാനം ചെയ്ത ചിത്രം ഉടൻ തിയറ്ററുകളിലെത്തും.'ജമീല' എന്ന വേറിട്ട കഥാപാത്രമായാണ് ചിത്രത്തിൽ ബിന്ദു പണിക്കർ എത്തുന്നത്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

നർമ്മരസങ്ങളായ ജീവിത മുഹൂർത്തങ്ങളെ കോർത്തിണക്കി നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന ജമീലാൻറെ പൂവൻകോഴി ഈ മാസം തിയറ്ററിലെത്തും. ‘ഇത്ത പ്രൊഡക്ഷൻസി’ൻറെ ബാനറിൽ ഫസൽ കല്ലറയ്ക്കൽ, നൗഷാദ് ബക്കർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. അവിടെയൊരു കോളനിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി എൻറർടെയ്നർ കൂടിയാണ് ജമീലാൻറെ പൂവൻകോഴി. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൂടെ കടന്നുവന്ന പ്രിയതാരം മിഥുൻ നളിനിയാണ് ചിത്രത്തിലെ നായകൻ. പുതുമുഖതാരം അലീഷയാണ് നായിക. ജമീല എന്ന കഥാപാത്രത്തിലൂടെ ബിന്ദു പണിക്കർ ഈ ചിത്രത്തിലൂടെ വീണ്ടും സജീവമാവുകയാണ്.അതെസമയം കുമ്പളങ്ങി നൈറ്റ്സിൽ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്സ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ തീവണ്ടിയിലെ നിഴൽനായകവേഷം ചെയ്ത മിഥുൻ ആദ്യമായി നായകനാകുന്നു എന്നതും ജമീലാൻറെ പൂവൻകോഴിയുടെ മറ്റൊരു പ്രത്യേകതയാണ്.

മിഥുൻ നളിനി, അലീഷ, ബിന്ദു പണിക്കർ, നൗഷാദ് ബക്കർ, സൂരജ് പോപ്പ്സ്, അഷ്റഫ് ഗുരുക്കൾ, നിഥിൻ തോമസ്, അഞ്ജന അപ്പുക്കുട്ടൻ, കെടിഎസ് പടന്നയിൽ, പൗളി വിൽസൺ, മോളി, ജോളി തുടങ്ങിയവരാണ് അഭിനേതാക്കൾ.ബാനർ -ഇത്ത പ്രൊഡക്ഷൻസ്. നിർമ്മാണം-ഫസൽ കല്ലറക്കൽ, നൗഷാദ് ബക്കർ, കോ-പ്രൊഡ്യൂസർ - നിബിൻ സേവ്യർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജസീർ മൂലയിൽ, തിരക്കഥ, സംഭാഷണം - ഷാജഹൻ, ശ്യാം മോഹൻ (ക്രിയേറ്റീവ് ഡയറക്ടർ) ഛായാഗ്രഹണം - വിശാൽ വർമ്മ, ഫിറോസ് ഖാൻ, മെൽബിൻ കുരിശിങ്കൽ, ഷാൻ പി. റഹ്മാൻ.

സംഗീതം - ടോണി ജോസഫ്, അലോഷ്യ പീറ്റർ, ഗാന രചന - സുജേഷ് ഹരി, ഫൈസൽ കന്മനം, ഫിലിം എഡിറ്റർ - ജോവിൻ ജോൺ. പശ്ചാത്തല സ്‌കോർ - അലോഷ്യ പീറ്റർ. പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്. ചീഫ് അസോസിയേറ്റ് - ഫൈസൽ ഷാ. കലാസംവിധായകൻ - സത്യൻ പരമേശ്വരൻ.സംഘട്ടനം - അഷ്റഫ് ഗുരുക്കൾ. വസ്ത്രാലങ്കാരം - ഇത്ത ഡിസൈൻ, മേക്കപ്പ് - സുധീഷ് ബിനു, അജയ്. കളറിസ്റ്റ് - ശ്രീക് വാര്യർ പൊയറ്റിക് പ്രിസോം. സൗണ്ട് ഡിസൈൻ - ജോമി ജോസഫ്. സൗണ്ട് മിക്സിംഗ് - ജിജുമോൻ ബ്രൂസ്, പ്രോജക്റ്റ് ഡിസൈനർ - തമ്മി രാമൻ കൊറിയോഗ്രാഫി - പച്ചു ഇമോ ബോയ്.

ലെയ്‌സൺ ഓഫീസർ - സലീജ് പഴുവിൽ. പി ആർ ഒ - പി.ആർ. സുമേരൻ. മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് - രാഹുൽ, അനീസ്, ഫസൽ ആളൂർ, അൻസാർ ബീരാൻ. പ്രൊമോഷണൽ സ്റ്റില്ലുകൾ - സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ - ആർട്ടോകാർപസ്,വിതരണം - ഇത്ത പ്രൊഡക്ഷൻസ്, അനിൽ തൂലിക, മുരളി എസ്എം ഫിലിംസ്, അജിത് പവിത്രം ഫിലിംസ്.

 

 

malayalam movie Jameelante Poovankozhi bindu panicker