പുതിയ കൂട്ടയ്മയിൽ ആശയക്കുഴപ്പമില്ലെന്ന് ആഷിഖ് അബു

പുതിയ സംഘടനയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും നിർമ്മാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം.

author-image
Anagha Rajeev
New Update
aashiq abu
Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന പുതിയ സിനിമാ കൂട്ടായ്മയിൽ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകൻ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങൾ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു വ്യക്തമാക്കി.

പുതിയ സംഘടനയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും നിർമ്മാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി നിലപാട് അറിയിച്ചത്.

ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമ്മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുണ്ട്. എന്നാൽ അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു എന്നാണ് ലിജോ ജോസ് പെല്ലിശേരി ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടനയെന്നും അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നതെന്നുമുള്ള വാർത്തകൾ വന്നിരുന്നു.


സംവിധായകരായ ആഷിഖ് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്.

aashiq abu