ആടുജീവിതം ഗ്രാമിയില്‍ തള്ളിപോകാനുള്ള കാരണം വ്യക്തമാക്കി എ ആർ റഹ്മാൻ

ആടുജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവര്‍ പറഞ്ഞിരിക്കുന്ന ദൈര്‍ഘ്യത്തേക്കാള്‍ ഒരു മിനിറ്റ് കുറവുണ്ടായിരുന്നു.

author-image
Anagha Rajeev
New Update
AR Rahman

ബ്ലസി സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ആടുജീവിതത്തിൻ്റെ സൗണ്ട് ട്രാക്ക് ​ഗ്രാമി അവാർ‍ഡിനായി അയച്ചിരുന്നെങ്കിലും തള്ളിപ്പോയെന്ന് സം​ഗീത സംവിധായകൻ എആർ റഹ്മാൻ. ​ഗ്രാമിക്കും ഓസ്കാറിനും ഒരുപാട് മാനദണ്ഡങ്ങളുണ്ടെന്നും അതെല്ലാം നൂറ് ശതമാനം പാലിച്ചാൽ മാത്രമേ പുരസ്കാരം പരിദ​ഗണിക്കുകയുള്ളു വെന്ന് അദ്ദേഹം പറഞ്ഞു. 

ആടുജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവര്‍ പറഞ്ഞിരിക്കുന്ന ദൈര്‍ഘ്യത്തേക്കാള്‍ ഒരു മിനിറ്റ് കുറവുണ്ടായിരുന്നു. ആ കാരണത്താൽ ട്രാക്ക് അയോഗ്യമാക്കപ്പെട്ടു എന്ന് എ ആർ റഹ്മാൻ പറഞ്ഞു. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ഇരുഭാഗങ്ങളും അയയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും അതിന് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ധനുഷ് സംവിധാനം ചെയ്ത രായനാണ് എ ആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. മണിരത്‌നം-കമൽഹാസൻ ചിത്രം തഗ് ലൈഫിനായും എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്നുണ്ട്. അതേസമയം, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം എന്നീ സിനിമകളുടെ സൗണ്ട് ട്രാക്ക് ഗ്രാമിയിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സുഷിന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ar rahman