ഇന്ത്യൻ ഫുട്‌ബോൾ പ്ലെയർ ആയിരുന്ന അച്ഛന്റെ രണ്ട് കാലിലും സ്റ്റീൽ ഇടേണ്ടി വന്നിരുന്നതായും അതിനെ എങ്ങനെ തരണം ചെയ്തുവെന്നും പറയുകയാണ് സായ് പല്ലവി. പേളി മാണി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് സായ് പല്ലവി അച്ഛന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചത്. എന്റെ ഡാഡി വലിയൊരു ഫുട്‌ബോൾ പ്ലെയറായിരുന്നു. ഇന്ത്യക്ക് വേണ്ടി ഫുട്‌ബോൾ കളിച്ചിരുന്നു. പിന്നീട് കാല് പോയി. രണ്ട് കാലിലും സ്റ്റീൽ ഇടേണ്ടി വന്നു. അതിന് ശേഷമാണ് സെൻട്രൽ ഗവൺമെന്റ് ജോലിയിൽ പ്രവേശിച്ചത്. ഈ വർഷമാണ് അദ്ദേഹം റിട്ടയറായത്.
ഒരു ഡാൻസർ എന്ന രീതിയിൽ കാല് ഒടിഞ്ഞു പോയാൽ തിരിച്ചു വന്ന് ഞാൻ ഡാൻസ് ചെയ്യുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. എനിക്കത്ര വിൽ പവർ ഇല്ല. പക്ഷേ അപ്പയോട് ഞാൻ ചോദിച്ചിട്ടുണ്ട്, കാലൊടിഞ്ഞതിന് ശേഷം എങ്ങനെയാണ് വീണ്ടും ഫുട്‌ബോളിനെ സ്‌നേഹിക്കാനും അതിനെയെല്ലാം റിക്കവർ ചെയ്ത് ജോലിയ്ക്ക് കയറാനും കഴിഞ്ഞതെന്ന്. അപ്പ ഹാപ്പിയാണോ? എന്നൊക്കെ.
ഒരു ഹാപ്പി ഫാമിലിയും കുട്ടികളുമുണ്ടെങ്കിൽ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് നമുക്ക് പ്രൊവൈഡ് ചെയ്യാനാവുമെന്ന് നാം ആലോചിക്കും എന്നായിരുന്നു അപ്പയുടെ മറുപടി. അദ്ദേഹത്തിന് അതൊക്കെ ഈസിയായ കാര്യങ്ങളായിരുന്നു. വളരെ ഗ്രേസോടെ അദ്ദേഹം എല്ലാം അതിജീവിച്ചു. ഇതൊന്നും വലിയ വിഷയമല്ലെന്ന രീതിയിൽ അദ്ദേഹം ജീവിച്ചു എന്നാണ് സായ് പല്ലവി പറയുന്നത്.
അതേസമയം, ശിവകാർത്തികേയൻ നായകനായ ‘അമരൻ’ എന്ന ചിത്രമാണ് സായ് പല്ലവിയുടെതായി തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.