ഓള്‍ ഇന്ത്യ തിയേറ്റര്‍ റിലീസിനൊരുങ്ങി 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'

റാണ ദഗ്ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. 2024 നവംബര്‍ 22 നാണ് ഇന്ത്യൻ തിയേറ്ററുകളിലെത്തുന്നത്.

author-image
Vishnupriya
New Update
all we imagine as light

അന്താരാഷ്ട്ര തലത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചതിന് ശേഷം, പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഇന്ത്യയിലെമ്പാടും തിയേറ്റര്‍ റിലീസിനെത്തുന്നു. റാണ ദഗ്ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. 2024 നവംബര്‍ 22 നാണ് ഇന്ത്യൻ തിയേറ്ററുകളിലെത്തുന്നത്.

ഫ്രാന്‍സിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളില്‍ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയേറ്റര്‍ റിലീസിനും ശേഷമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഇന്ത്യന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. യുകെയിലും അമേരിക്കയിലും ചിത്രം നവംബറില്‍ പ്രദര്‍ശനത്തിനെത്തും.

റിലീസിന് മുന്‍പായി മാധ്യമങ്ങളുമായി നടത്തിയ പ്രത്യേക സംഭാഷണത്തില്‍ സംവിധായിക പായല്‍ കപാഡിയയും നടനും നിര്‍മ്മാതാവുമായ റാണാ ദഗ്ഗുബട്ടിയും ചിത്രത്തിന്റെ ആഗോള യാത്രയെക്കുറിച്ചും ഇന്ത്യയിലെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചുമുള്ള തങ്ങളുടെ ചിന്തകള്‍ പങ്കുവെച്ചു. ഇന്ത്യയിലെ ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനെ കുറിച്ച് ഇരുവരും ആവേശം പ്രകടിപ്പിച്ചു. ചിത്രം 2024 നവംബര്‍ 22 ന് ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളില്‍ എത്തും. മുംബൈ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും.

ഇന്ത്യ- ഫ്രാന്‍സ് ഔദ്യോഗിക സഹനിര്‍മ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫ്രാന്‍സിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയില്‍ നിന്നുള്ള ചാക്ക് & ചീസ്, അനതര്‍ ബര്‍ത്ത് എന്നീ ബാനറുകള്‍ ചേര്‍ന്നാണ്. ഇന്ത്യയില്‍ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്യുന്നത്.

all we imagine as light