അബുദാബിയിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ച് നടി അഹാനകൃഷ്ണ. അമ്മയ്ക്കൊപ്പം താരം അബുദാബിയിലാണ് നിലവിലുള്ളത്. ഇവിടെ നിന്ന് അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അബുദാബിയിലെ ഭക്ഷണങ്ങളും വിവിധ സ്ഥലങ്ങളും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ അഹാനയും കുടുംബവും സജീവമാണ്. തങ്ങളുടെ ദൈനംദിന കാര്യങ്ങളടക്കം യൂട്യൂബ് ചാനലിലുകളിൽ കൂടിയും സോഷ്യൽ മീഡിയകളിൽ കൂടിയും ഇവർ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. വീഡിയോകളും പോസ്റ്റുകളും വൈറലാകാറുമുണ്ട്. അഹാനയുടെ പിറന്നാൾ ദിനമായ ഇന്ന് നിരവധി പേർ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.