പണി എന്ന സിനിമയെ വിമർശിച്ചയാളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വലിയ വിമർശനം നേരിടുന്ന നടനും സംവിധായകനുമായ ജോജു ജോർജിന് പിന്തുണയുമായി അഖിൽ മാരാർ. പണി എന്ന ചിത്രത്തിനെതിരെ ആദർശ് എച്ച്എസ് എന്നയാൾ നടത്തിയ വിമർശനത്തിന് പിന്നിൽ സ്ഥാപിത താൽപര്യങ്ങളുണ്ടെന്നാണ് അഖിൽ മാരാർ പറയുന്നത്. സാധാരണഗതിയിൽ ഉണ്ടാകുന്ന ചർച്ചാ പ്രാധാന്യമുള്ള വിഷയത്തിലെല്ലാം അഖിൽമാരാർ പൊതുവെ പ്രതികരിക്കാറുണ്ട്. അത്തരത്തിൽ ഒരു വിഷയത്തിൽ അഖിൽമാരാർ പറയുന്ന അഭിപ്രായങ്ങൾ സോഷ്യൽമീഡയയിലെ പകുതി മുക്കാലാളുകളും അംഗീകരിക്കുന്നതുമാണ് പതിവ്. എന്നാൽ ജോജു ജോർജിന് അനുകൂലമായി സംസാരിക്കുന്നത് അദ്ദേഹവുമായുള്ള വ്യക്തി ബന്ധത്തിന്റെ പേരിൽ അല്ലെന്നും കഴിഞ്ഞ മൂന്ന് മാസമായി ജോജുവുമായി യാതൊരു ബന്ധവുമില്ലെ തന്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അതിനുള്ള കാരണം എന്താണെന്നറിയില്ലെന്നും അഖിൽ മാരാർ വിഡിയോയിൽ പറയുന്നുണ്ട്.
സിനിമയുടെ പൂജാ സമയത്ത് നിലവിളക്ക് കൊളുത്തിയവരിൽ ഒരാളാണ് താനെന്നും പിന്നീട് ഷൂട്ടിങ് ലൊക്കേഷനുകളിൽ പോയിരുന്നുവെന്നും അഖിൽ പറഞ്ഞു. ഷൂട്ട് കഴിഞ്ഞ സമയത്തും എഡിറ്റിങ് സമയത്തും ഈ സിനിമ 80 ശതമാനത്തോളം കണ്ടതാണ്. എങ്കിലും യാതൊരു വിധത്തിലും താൻ സിനിമയുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും അഖിൽ പറഞ്ഞു. ജോജുവുമായുള്ള ബന്ധത്തിന്റെ പേരിലല്ല തന്റെ ശരികളുടെ പേരിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും അഖിൽ കൂട്ടിച്ചേർത്തു. പണി എന്ന ചിത്രത്തിലെ പീഡന രംഗത്തിനെതിരെയുള്ള ആദർശ് എന്നയാളുടെ വിമർശനം ബോധപൂർവാണെന്നും അഖിൽ മാരാർ പറഞ്ഞു.
ഒരു വിദ്യാർഥി സിനിമകണ്ട് അഭിപ്രായം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു എന്നു കരുതിയെങ്കിൽ തെറ്റി. മുമ്പ് ഒരു ചാനലിൽ പ്രവർത്തിച്ചിരുന്നയാളും കെപിസിസി വാർ റൂമിൽ പ്രവർത്തിച്ചിരുന്നയാളുമാണ് ആദർശ്. കോൺഗ്രസുകാരനായ ഇയാൾക്ക് ജോജുവിനോട് വിരോധം ഉണ്ടാവുക സ്വാഭാവികമാണെന്നാണ് അഖിൽ പറയുന്നത്. മുമ്പ് കോൺഗ്രസിന്റെ ഇന്ധനവില പ്രതിഷേധ സമരത്തിനിടെ വഴിതടയൽ ചോദ്യം ചെയ്ത ജോജു ജോർജും കോൺഗ്രസും തമ്മിൽ പിന്നീടുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും അഖിൽ മാരാർ പറഞ്ഞു. ആ സംഭവത്തിന് ശേഷം ജോജു ജോർജിനെതിരെയുണ്ടായ സൈബറാക്രമണങ്ങളിൽ ചുക്കാൻ പിടിച്ചവരിൽ ഒരാളാവാം ആദർശെന്നാണ് അഖിൽ മാരാർ പറയുന്നത്.
പണിയെന്ന ചിത്രത്തിലെ റേപ്പ് സീന് ചിത്രീകരിച്ച് ശരിയായില്ലെന്നാണ് ആദർശ് ഉയർത്തുന്ന പ്രധാന പ്രശ്‌നം. അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളെ കുറിച്ചും അയാൾ വ്യാകുലപ്പെടുന്നു. എന്നാൽ ആവേശം എന്ന ചിത്രത്തിലെ ചെറുപ്പക്കാരുടെ ജീവിതം അനുകരിക്കാൻ തുടങ്ങിയാൽ സമൂഹത്തിൽ എത്രത്തോളം അധഃപതനം ഇവിടെയുണ്ടാവുമെന്ന് കാര്യം ആരും ചർച്ചയിൽ കൊണ്ടുവന്നിട്ടില്ലെന്നും. ഒരു സിനിമ സമൂഹത്തിൽ യാതൊരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നുമുള്ള ബോധ്യമുള്ളവരാണ് നമ്മളെല്ലാമെന്നും അഖിൽ മാരാർ പരഞ്ഞു.
ചുരുളി എന്ന സിനിമ ഇഷ്ടപ്പെടുകയും മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുതെന്നും എ സർട്ടിഫിക്കറ്റ് നൽകേണ്ട സിനിമയാണെന്നും അഭിപ്രായപ്പെട്ടയാളാണ് ആദർശെന്നും, വയനാട്ടിൽ എത്തിയ മോഹൻലാലിനെ അധിക്ഷേപിച്ച് സംസാരിച്ച ചെകുത്താനെ അനുകൂലിച്ച് പോസ്റ്റിട്ടയാളാണ് ആദർശെന്നും. ഇയാളുടെ മനോനില പരിശോധിക്കേണ്ടതുണ്ടെന്നും അഖിൽ പറഞ്ഞു.
മുൻകാലത്ത് കോൺഗ്രസുമായി ഏറ്റുമുട്ടിയ നടന് അയാൾ സംവിധായകനായസമയത്ത് ലഭിക്കുന്ന ജനപ്രീതികണ്ട് ഹാലിളകിയ ഒരു സൈബർ കൊങ്ങിയുടെ ധീനരോദനമാണ് ആദർശ് രേഖപ്പെടുത്തിയെന്നാണ് അഖിൽ മാരാർ പറയുന്നത്.