അടുത്തിടെ സിനിമ കരിയറിൽ നേരിട്ട ചില വെല്ലുവിളികളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടൻ സൂര്യ.റീലിസിനൊരുങ്ങുന്ന കങ്കുവയുടെ പ്രൊമോഷനിലാണ് കരിയറിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സൂര്യ പങ്കുവെച്ചത്.
"എന്നെപോലെ മറ്റു നടന്മാരും ചില സമയങ്ങളിൽ അനിശ്ചിതത്വം നേരിടാറുണ്ട്. എല്ലാ നടന്മാരും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നേരിടുന്നുണ്ടെന്ന് ഞാൻ കരുതുന്നു.ഓരോ സമയത്തും,അത് നമ്മളെ
കൂടുതൽ കരുത്തരാക്കും.ഓരോ അഞ്ചുവർഷം കൂടുമ്പോഴും തലമുറകൾ മാറിവരുകയാണ് . ഞാൻ ഗജിനിയെക്കുറിച്ചോ കാക്ക കാക്കയെക്കുറിച്ച് മാത്രം സംസാരിച്ചാൽ അത് കേൾക്കുന്ന ഭൂരിഭാഗം പേരും ഈ സിനിമകൾ കണ്ടിരിക്കണമെന്നില്ല. ഓരോ കാലവും പ്രസക്തമായ നല്ല സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നു"
ബ്ലോക്ക് ബസ്റ്റർ ചിത്രമായ സുരാറൈ പോട്രു ഓടിടിയിൽ വരുന്നതിനു മുൻപ് കരിയറിൽ നേരിടേണ്ടി വന്ന ഏറ്റവും മോശം സമയങ്ങളെക്കുറിച്ചും താരം സംസാരിച്ചു, ആ കാലത്ത് സിനിമയോടുള്ള തന്റെ പാഷനെ എങ്ങനെ മല്ലിടുകയായിരുന്നെന്നും സൂര്യ പറഞ്ഞു.
സൂരരൈ പോട്ര് എന്ന ചിത്രത്തിന് മുമ്പാണ് എൻ്റെ ഏറ്റവും മോശം സമയം , എനിക്ക് എൻ്റെ ഇമേജ് എങ്ങനെ മാറ്റാൻ കഴിയും അല്ലെങ്കിൽ എങ്ങനെ വീണ്ടും സിനിമയുമായി പ്രണയത്തിലാകുമെന്ന് ഞാൻ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് സംവിധായിക സുധ
സുരാറൈ പോട്രൈയുടെ തിരകഥയുമായി എത്തുന്നതും ആ സിനിമ സംഭവിച്ചതും. താരം പറഞ്ഞു.
ഇന്നത്തെ പ്രേക്ഷകരുടെ സിനിമ അഭിരുചികളെക്കുറിച്ചും താരം സംസാരിച്ചു. പ്രേക്ഷകർ തിയറ്ററുകളിലെത്തണമെങ്കിൽ സംവിധായകർ അതുല്യമായ സൃഷ്ടികൾ കൊണ്ട് വരണമെന്നും പതിവ് നായക-വില്ലൻ സങ്കൽപ്പങ്ങൾ തിരുത്തി പ്രേക്ഷകരെ വീടുകളിൽ നിന്ന് തീയറ്ററുകളിൽ എത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ശിവ സംവിധാനം ചെയ്ത് സ്റ്റുഡിയോ ഗ്രീൻ നിർമ്മിച്ച കങ്കുവയാണ് സൂര്യയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം .1,500 വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് ചിത്രത്തിൽ പറയുന്നത്, കൂടാതെ ബോബി ഡിയോളും സുര്യയും നേർക്കു നേർ വരുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് . ദിഷ പടാനി, നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, ആനന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.. 350 കോടി ബജറ്റിൽ ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിലായാണ് കങ്കുവ ചിത്രീകരിച്ചത്.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന "കങ്കുവ" നവംബർ 14ന് തിയേറ്ററുകളിലെത്തും.