അനുസിത്താര ചിത്രം ആലൻ  ഒക്ടോബർ 18 - ന് തീയേറ്ററിൽ

വെട്രി നായനായി എത്തുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം അനുസിത്താരയാണ് നായികയായി എത്തുന്നത്. ഹരീഷ് പേരടി, മാധുര്യ, കരുണാകരൻ, വിവേക് പ്രസന്ന, അരുവിമാധൻ കുമാർ തുടങ്ങിയ താരങ്ങലും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

author-image
anumol ps
New Update
aalan movie

കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകൻ ശിവ ആർ രചനവും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ആലൻ. ചിത്രം ഒക്ടോബർ 18 - ന് തമിഴ്നാട്ടിലും, കേരളത്തിലുമായി റിലീസ് ചെയ്യും. ത്രി എസ് പിക്ച്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. 

വെട്രി നായനായി എത്തുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം അനുസിത്താരയാണ് നായികയായി എത്തുന്നത്. ഹരീഷ് പേരടി, മാധുര്യ, കരുണാകരൻ, വിവേക് പ്രസന്ന, അരുവിമാധൻ കുമാർ തുടങ്ങിയ താരങ്ങലും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

തമിഴ് സിനിമയിൽ കാണാത്ത ശക്തമായൊരു കഥയുമായാണ് ആലൻ എത്തുന്നത്. ഒരു ശക്തനായ എഴുത്തുകാരൻ്റെ, ഭൂതകാലവും, വർത്തമാനകാലവും അനാവരണം ചെയ്യുന്നതാണ് ചിത്രം. 

മനോജ് കൃഷ്ണയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായിക്കഴിഞ്ഞു. തനി ഒരുവൻ, രണ്ടാം ഉലഗം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ തിളങ്ങിയ വിന്ദൻ സ്റ്റാലിൻ ആണ് ചിത്രത്തിൻ്റെ ക്യാമറാമാൻ .തമിഴിലെ പുതു തലമുറയിലെ ശ്രദ്ധേയരായ ടെക്നീഷ്യന്മാരെ അണിനിരത്തി നിർമ്മിച്ച ആലൻ,നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി തീയേറ്ററിലേക്ക് എത്തുകയാണ്.

ക്യാമറ - വിന്ദൻ സ്റ്റാലിൻ, സംഗീതം - മനോജ് കൃഷ്ണ, ഗാനരചന - കാർത്തിക് നേത, ആലാപനം - ശങ്കർ മഹാദേവൻ ,ചിന്മയി, നിഖിതഗാന്ധി, സീൻ റോൾഡൻ, മനോജ് കൃഷ്ണ, എഡിറ്റിംഗ് - എം യു.കാശിവിശ്വനാഥൻ, ആർട്ട് -ആർ.ഉദയകുമാർ, പി.ആർ.ഒ- അയ്മനം സാജൻ.

aalan