കൊച്ചി : മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി.) 'എല്ലാവർക്കും കരാർ' എന്ന നിർദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഡ. ബ്ല്യു.സി.സി. മുന്നോട്ട് വെക്കുന്ന സിനിമാപെരുമാറ്റച്ചട്ടത്തിലെ അഞ്ച് പ്രധാന നിർദേശങ്ങളിൽ ആദ്യത്തേതാണ് ഇത്.
അഭിനേതാക്കൾ ഉൾപ്പടെയുള്ള എല്ലാവർക്കും കരാർ കൊണ്ടുവരണമെന്ന് ഡബ്ല്യു.സി.സി. നിർദേശിക്കുന്നു. 'പോഷ്' ക്ലോസ് എല്ലാ കരാറിലും വേണമെന്നും കരാർ ലംഘനം റിപ്പോർട്ട് ചെയ്യാനുള്ള നിർദേശം വേണമെന്നും ഡബ്ല്യു.സി.സി. ചൂണ്ടിക്കാട്ടുന്നു.
മലയാള സിനിമാവ്യവസായത്തെ സുസംഘടിതമാകുക എന്ന ആവശ്യവുമായാണ് ഡബ്ല്യു.സി.സി. മുന്നോട്ടിറങ്ങിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഡബ്ല്യു.സി.സിയുടെ നീക്കം.