നടൻ വിജയ് സിനിമയിൽ നിന്നും മാറി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന വാർത്ത നേരത്തെ തന്നെ വന്നിരുന്നു. വിജയ്‌യുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പേരും പുറത്തിറക്കിയിരുന്നു. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. എന്നാൽ ഇപ്പോൾ
നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പാർട്ടിയായ തമിഴക വെട്രി കഴകം 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി.
ഇതിന്റെ ഭാഗമായി, വിജയ് തമിഴ്നാട്ടിലുടനീളം പര്യടനം ആരംഭിക്കും എന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലെയും ജനങ്ങളെ നേരിൽക്കണ്ട് ബന്ധം ബലപ്പെടുത്തുകയാണ് പര്യടനത്തിന്റെ ഉദ്ദേശ്യം. യാത്രയിൽ ജില്ലാ യൂണിറ്റുകളുടെ പ്രവർത്തനം വിപുലപ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം വരിക്കുകയാണ് ലക്ഷ്യമെന്ന് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ബസി ആനന്ദ് കരൂരിൽ പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിച്ചത്. രാഷ്ട്രീയനേതാക്കളുടെ സംസ്ഥാന പര്യടനം തമിഴ്‌നാട്ടിൽ പുതിയ കാര്യമല്ല. 2016-ൽ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ‘മനുക്കു നാമെ’ എന്ന പേരിൽ അഞ്ചുമാസത്തെ പര്യടനം നടത്തിയിരുന്നു. തമിഴ്നാട് ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈയും കഴിഞ്ഞവർഷം ജൂലായിൽ ആറുമാസം നീണ്ട പദയാത്ര നടത്തി.