ഷൂട്ടിങിനായി വിജയ് ദുബായിലേക്ക്, ശേഷം ചെറുപ്പമാകാന്‍ യുഎസിലേക്ക് ?

ഗോട്ട് ചിത്രത്തില്‍ വിജയ്‌യെ ഡി എയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുപ്പമാക്കുന്നു . വിജയ് ഡബിള്‍ റോളില്‍ എത്തുന്ന സിനിമ സെപ്തംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്.

author-image
Athira Kalarikkal
Updated On
New Update
Vijay1.

Acor Vijay Jets to Dubai

Listen to this article
0.75x 1x 1.5x
00:00 / 00:00

സിനിമാ പ്രേമികളും വിജയ് ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ 'ദി ഗോട്ട്'. സിനിമയുടെ ഷൂട്ടിങ് പല ലൊക്കേഷനുകളിലായാണ് നടന്നത്. തിരുവനന്തപുരത്തും സിനിമയുടെ ഷൂട്ടിങ് നടത്തിയിരുന്നു. റേയ്‌സിങ് സീനുകള്‍ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും അമിതമായ ജനതിരക്ക് കാരണം റേയ്‌സിങ് സീന്‍ ചിത്രീകരിക്കാന്‍ സാധിച്ചില്ല. 

ഇപ്പോഴിതാ സിനിമയുടെ ഡി എയ്ജിങ് വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഗോട്ട് ചിത്രത്തില്‍ വിജയ്‌യെ ഡി എയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുപ്പമാക്കുന്നു എന്ന വാര്‍ത്തകള്‍ ചര്‍ച്ചയായിരുന്നു. വിജയ് ഗോട്ടിന്റെ ചിത്രീകരണത്തിനായി ദുബായിലേക്ക് തിരിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ ഡി എയ്ജിങ് ചെയ്യാനായി യുഎസിലേക്ക് തിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

വിജയ് ഡബിള്‍ റോളില്‍ എത്തുന്ന സിനിമ സെപ്തംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 

vijay New movie De aging