അങ്ങ് ബോളിവുഡിൽ ആമിർ ഖാൻ ഉൾപ്പെടെ പലതാരങ്ങളും സിനിമയ്ക്കുവേണ്ടി നടത്തുന്ന ശാരീരികമായ മാറ്റങ്ങളും നമ്മൾ കണ്ടിട്ടുള്ളതാണ്. മലയാളത്തിലും ഇത്തരം ബോഡി ട്രാൻസ്ഫർമേഷനുകൾ വന്നിരിക്കുന്നു. അക്കൂട്ടത്തിലേക്കുള്ള പുതിയ എൻട്രിയാണ് ഉണ്ണി മുകുന്ദൻ. മാർക്കോ എന്ന ചിത്രത്തിനായാണ് ഉണ്ണിയുടെ ബോഡി ട്രാൻസ്ഫർമേഷൻ.
മാളികപ്പുറം എന്ന ചിത്രത്തിൽ അല്പം വയർ ചാടിയ ലുക്കിലായിരുന്നു ഉണ്ണി മുകുന്ദൻ എത്തിയത്. അതിൽനിന്നും തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് മാർക്കോയിൽ ഉണ്ണി എത്തുന്നത്. മാളികപ്പുറത്തിലേയും മാർക്കോയിലേയും രൂപമാറ്റങ്ങൾ താരതമ്യം ചെയ്തുകൊണ്ടുള്ള സോഷ്യൽ മീഡിയാ പോസ്റ്റുകൾ ഇപ്പോൾ വൈറലാണ്.
30 കോടിയോളം ബഡ്ജറ്റിൽ ഷൂട്ട് പൂർത്തീകരിച്ച ചിത്രമാണ് മാർക്കോ. ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദും ഉണ്ണിമുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ നിർമ്മിച്ചിരിക്കുന്നത്. മാർക്കോയുടെതായ ഇതിനോടകം ഇറങ്ങിയ എല്ലാ അപ്ഡേറ്റുകളും ആരാധകർ സ്വീകരിച്ചുകഴിഞ്ഞു. പ്രേക്ഷകർക്കിടയിൽ ഈ സിനിമ ഒരു വിറയിൽ ഉണ്ടാക്കുമെന്നും അത്രത്തോളം വയലന്റും, ബ്രൂട്ടലും ആയിരിക്കും ഈ സിനിമ എന്നും ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.