മലയാളത്തിലാദ്യമായി വില്ലന് സ്പിൻ ഓഫ് സിനിമ;ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ കൂട്ടുകെട്ട് ചിത്രം "മാർക്കോ" ഷൂട്ടിംഗ് തുടങ്ങി

മിഖായേല്‍ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുങ്ങുന്ന മുഴുനീള ആക്ഷൻ ചിത്രവുമാണിത്.

author-image
Vishnupriya
Updated On
New Update
marco

ചിത്രത്തിൻറെ പോസ്റ്റർ

Listen to this article
0.75x 1x 1.5x
00:00 / 00:00

യുവനായകരിൽ മികച്ച ആക്ഷൻ കൈകാര്യം ചെയ്യുവാൻ  സമർത്ഥനായ നടൻ  ഉണ്ണി മുകുന്ദനൊപ്പം മാസ്സ് ഡയറക്ടർ ഹനീഫ് കൂട്ടുകെട്ടിൽ മലയാളത്തിലെ വലിയൊരു മാസ്സ് ആക്ഷൻ സിനിമ കൂടി പിറക്കാൻ പോകുന്നു. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു വില്ലൻറെ സ്പിൻ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ എന്റർടെയ്നർ "മാർക്കോ" ആണ് മലയാള സിനിമയിൽ പുതിയ തരംഗം സൃഷ്ടിക്കുന്നത്. മിഖായേല്‍ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുങ്ങുന്ന മുഴുനീള ആക്ഷൻ ചിത്രവുമാണിത്. നായിക ഉൾപ്പടെയുള്ള ചില പ്രധാന താരങ്ങൾ ബോളിവുഡ്ഡിൽ നിന്നുള്ളവരാണ്. മാർക്കോ ജൂനിയറിൻ്റെ ഭൂതകാലത്തെയാണ് ചിത്രം കഥയാക്കുന്നത്. 

 

marco 1

 

മലയാള സിനിമയിൽ പുതുതായി ചുവടുവെക്കുന്ന ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 3 ന് മുന്നാറിൽ  പൂജയോട് കൂടി ആയിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്. ഉണ്ണി മുകുന്ദൻ ഉൾപ്പെടെ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകരുടെയും സാനിധ്യത്തിൽ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് സ്വിച്ച് ഓൺ  നിർവഹിച്ചു. ഫസ്റ്റ് ക്ലാപ് ഫ്രയ മറിയവും, അയഹ് മറിയവും നിർവഹിച്ചു. പൂജയിൽ നിറസാനിധ്യമായി നടൻ ഷറഫുദീനും ഉണ്ടായിരുന്നു

marco 2

മികച്ച സംഘട്ടനരംഗങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എൻ്റർടൈനർ ചിത്രമായിരിക്കും മാർക്കോ. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തിൽ പ്രധാന കഥപത്രണങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൻറെ  പ്രധാന ലൊക്കേഷൻ ഫോർട്ട് കൊച്ചിയാണ്.

കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര്‍ ആണ് ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്എ, ഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ.

Unni Mukundan marco haneeph