മൈക്കിളപ്പന്റെ റെക്കോർഡ് ജോസേട്ടായി തകർത്തു

അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 2.65 കോടി രൂപ ചിത്രം നേടിയത്. ഇതോടെ മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് പ്രീ സെയ്ൽസ് ലഭിച്ച ചിത്രമായി ടർബോ മാറികഴിഞ്ഞു. 2.35 കോടി എന്ന ഭീഷ്മപർവ്വത്തിന്റെ റെക്കോർഡാണ് ടർബോ തകർത്തിരിക്കുന്നത്.

author-image
Anagha Rajeev
New Update
sxdcf
Listen to this article
0.75x 1x 1.5x
00:00 / 00:00

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ അഡ്വാൻസ് ബുക്കിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. മമ്മൂട്ടിയുടെ ഏറ്റവും ഹൈപ്പുള്ള ചിത്രമെന്നതിനാൽ തന്നെ പ്രീ സെയ്‌ലിലൂടെ സിനിമ വൻ നേട്ടം കൈവരിച്ചതായാണ് റിപ്പോർട്ടുണ്ട്.

അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 2.65 കോടി രൂപ ചിത്രം നേടിയത്. ഇതോടെ മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് പ്രീ സെയ്ൽസ് ലഭിച്ച ചിത്രമായി ടർബോ മാറികഴിഞ്ഞു. 2.35 കോടി എന്ന ഭീഷ്മപർവ്വത്തിന്റെ റെക്കോർഡാണ് ടർബോ തകർത്തിരിക്കുന്നത്.

രണ്ട് മണിക്കൂർ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം  മെയ് 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

 ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്.

turbo update movie news updates