ജോസേട്ടൻ്റെ പവർഫുൾ ഇടി തടുക്കാൻ കബീർ ദുഹാൻ സിംഗ്  കളത്തിലിറങ്ങു

ചിത്രത്തിലെ മമ്മൂട്ടിയുടെ പവർഫുൾ ഇടി തടുക്കാൻ  കബീർ ദുഹാൻ സിംഗാണ് കളത്തിലിറങ്ങുന്നത്. ‌‌ വില്ലൻ വേഷങ്ങളിൽ തെലുങ്കിലും കന്നഡയിലും ശ്രദ്ധ നേടിയ നടനാണ് കബീർ ദുഹാൻ സിംഗ്. മലയാളത്തിൽ കബീർ ദുഹാന്റെ അരങ്ങേറ്റം ടർബോയിലൂടെയാണ്.

author-image
Anagha Rajeev
New Update
hhhh
Listen to this article
0.75x 1x 1.5x
00:00 / 00:00

മ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖ് സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടിയുടെ മാസ്സ് ചിത്രമാണ് ടർബോ. ആക്ഷൻ-കോമഡി എൻ്റർടെയ്നറായ സിനിമയ്ക്കായി പ്രേക്ഷകർ
കാത്തിരിക്കുകയാണ്. മെയ് 23 ന് റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയ്ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് സിനിമയുടെ അപ്ഡേറ്റുകൾ കുറഞ്ഞുവെന്ന പരാതിയിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ പവർഫുൾ ഇടി തടുക്കാൻ  കബീർ ദുഹാൻ സിംഗാണ് കളത്തിലിറങ്ങുന്നത്. ‌‌

വില്ലൻ വേഷങ്ങളിൽ തെലുങ്കിലും കന്നഡയിലും ശ്രദ്ധ നേടിയ നടനാണ് കബീർ ദുഹാൻ സിംഗ്. മലയാളത്തിൽ കബീർ ദുഹാന്റെ അരങ്ങേറ്റം ടർബോയിലൂടെയാണ്. ഉണ്ണിമുകുന്ദന്റെ മാർക്കോയിലും കബീർ അഭിനയിക്കുന്നുണ്ട്. തമിഴിൽ വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിൽ ഡബിൾ റോളിലെത്തിയിരുന്നു താരം. കബീർ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങളാണ് ഏറെയും പ്രശംസ നേടിയത്. വിൻസെന്റ് എന്ന കഥാപാത്രത്തെയാണ് കബീർ ടർബോയിൽ അവതരിപ്പിക്കുന്നത്.

ടർബോയുടെ റിലീസിന്റെ ആവേശത്തിന് ഒരു കുറവ് വരാത്തവിധമാണ് പ്രീ സെയ്‌ലുകൾ നടക്കുന്നത്. ഇതിനകം അഡ്വാൻസ് ബുക്കിങ്ങിലൂടെ രണ്ടുകോടിയിലധികം രൂപ സിനിമ നേടി കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിനായി ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് റെക്കോർഡ് ബുക്കിങ് നടക്കുന്നത്. യു.കെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമാണ് ടർബോ. കേരളത്തിൽ തിയേറ്റർ ചാർട്ടിങ് നടക്കുന്നു. 300ലധികം തിയേറ്ററുകളിൽ കേരളത്തിൽ ടർബോ എത്തും.

.ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പികുന്നത്. മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമെത്തുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്.

 

Latest Movie News turbo movie