New Update
00:00
/ 00:00
മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ വരുന്ന ചിത്രം, മിഥുൻ മാനുവൽ തോമസിന്റെ രചന, വൈശാഖിന്റെ സംവിധാനം, അതിനു പുറമെ മമ്മൂട്ടിയുടെ അച്ചായൻ വേഷം. അങ്ങനെ റിലീസിനു മുൻപ് തന്നെ ചിത്രത്തിന്റെ ഹൈപ്പ് വാനോളം ഉയർന്നിരുന്നു. ഈ ഒരു ഹൈപ്പിനനുസരിച്ചു പടമുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു കാര്യം പറയട്ടെ, മമ്മൂട്ടി പകരം വേറൊരാൾ ആ ചിന്തക്ക് പോലും പ്രെസക്തിയില്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. അദ്ദേഹത്തിന്റെ വയസ്സ് പറഞ്ഞുള്ള പുകഴ്ത്തലുകളൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം അതിനിവിടെ പ്രെസക്തിയില്ല. ഓരോ മലയാളികളും കേട്ടു തഴമ്പിച്ച കാര്യമാണത്. പക്ഷെ പറയാതിരിക്കാനും വയ്യ. പ്രായത്തെ വെല്ലുവിളിച്ചുള്ള പ്രകടനം കാണാൻ വേണ്ടി മാത്രം വേണമെങ്കിൽ ടിക്കറ്റ് എടുക്കാം.
ഓരോ ആക്ഷൻ രംഗങ്ങളിലും അദ്ദേഹം കൊടുക്കുന്ന എഫേർട് എടുത്തു പറയേണ്ടത് തന്നെയാണ്.ഒരു മാസ്സ് ആക്ഷൻ ചിത്രമായിരിക്കും എന്ന് ട്രൈലെറിൽ നിന്നും വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ ഭ്രമയുഗം, റൊഷാക് പോലുള്ള ചിത്രങ്ങൾ പ്രേതീക്ഷിച്ചു പോയാൽ വൻ നിരാശയായിരിക്കും എന്നതിൽ സംശയമില്ല.
ഹൈ വോൾടേജിൽ നിൽക്കുന്ന പശ്ചത്തല സംഗീതം സിനിമയ്ക്ക് നല്ലൊരു അഴക് സമ്മാനിക്കുന്നു. എന്നാൽ ഇതിനപ്പുറം എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം പറയുക കുറച്ചു ബുദ്ധിമുട്ടായിരിക്കും.
മിഥുന്റെ കഥ അത്രക്കങ്ങു വർകൗട്ട് ആയോ എന്നത് സംശയമാണ്. മാസ്സ് സീനുകൾ ഉണ്ടാക്കുന്നതിനിടയിൽ അത് മുങ്ങിപ്പോയി എന്ന് പറയേണ്ടിവരും. എന്നാൽ വൈശാഖ് എന്ന സംവിധായാകന്റെ കൈയിൽ കുറച്ചു അടവുകളൊണ്ട് പുലിമുരുഗനിലും, മധുരരാജയിലും അത് കണ്ടതാണ്. ആതിവിടെയും ഉപയോഗപ്പെടുത്തി സിനിമയെ രക്ഷിക്കുന്നയൊരു കാഴ്ച കാണാൻ സാധിക്കും. ആദ്യമൊരു ചെറിയ ഇൻട്രോയാണ് മമ്മൂട്ടി നൽകുന്നതെങ്കിലും തൊട്ടടുത്തു തന്നെ മറ്റൊരു ഇൻട്രോ നൽകുന്നുണ്ട്, പടം മൊത്തം കണ്ടുകഴിഞ്ഞാലും ഇഷ്ട്ടപ്പെട്ട സീൻ ചോദിച്ചാൽ കൂടുതൽ ആളുകളും കൂടെ നിൽക്കുക ആ ഇൻട്രോയുടെ കൂടെയായിരിക്കും എന്ന് തന്നെ തോന്നുന്നു.
ചിത്രത്തിന്റെ അവസാനം നാല്പതു മിനിറ്റുകൾ കാർ ചേസിങ്ങും അതുപോലെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. അവിടെയെല്ലാം മമ്മൂട്ടി തന്റെ മാക്സിമം തന്നെ നൽകിയിട്ടുണ്ട്. നായകനൊത്ത വില്ലൻ കൂടെ വന്നപ്പോ അത് കുറച്ചു കൂടെ പ്രേക്ഷകരെ സിനിമയിലേക്ക് എത്തിക്കുന്നുണ്ട്. നായകനോപ്പം വില്ലനും നല്ല ബിൽഡപ്പു സംവിധായകൻ നൽകുന്നുണ്ട്. രാജ് ബി ഷെട്ടിയെപോലുള്ള ഒരു നടനെ കൊണ്ടുവരുമ്പോൾ അത്രെയെങ്കിലും മിനിമം ചെയ്തല്ലേ പറ്റു.
ചെറിയ ചെറിയ അടിപിടികളൊക്കെയായി ഇടുക്കിയിലെ ഒരു ചെറുഗ്രാമത്തിൽ കഴിഞ്ഞിരുന്ന ടർബോ ജോസ് പിന്നീട് സാഹചര്യങ്ങൾ അദ്ദേഹത്തെ ചെന്നൈയിൽ എത്തിക്കുന്നു. തുടർന്ന് നടക്കുന്ന കഥയാണ് ചിത്രത്തിലുള്ളത്. തിയേറ്ററിൽ തന്നെ കണ്ടാസ്വദിക്കണ്ട ഒരു ചിത്രം തന്നെയാണ് ടർബോ. എല്ലാവർക്കും എല്ലാം സിനിമകളും ഇഷ്ട്ടപ്പെടണമെന്നില്ല. അതുകൊണ്ട് തന്നെ ഇവിടെയും അത് പ്രതീക്ഷിക്കാം. അമിത പ്രതീക്ഷയോടെ സിനിമയെ സമീപിച്ചാൽ നിരാശപ്പെടാനുള്ള സാഹചര്യവുമുണ്ട്