മമ്മൂട്ടി ചിത്രം ‘ടർബോ’ ആദ്യ ദിനം ആഗോള ബോക്സ്ഓഫിസ് കലക്‌ഷൻ പുറത്തുവിട്ടു. 17.3 കോടിയാണ് ആദ്യദിനം ടർബോ സ്വന്തമാക്കിയിരിക്കുന്നത്. സമീപകാലത്ത് ആദ്യദിനം തന്നെ ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ മലയാള സിനിമയാണ് ടർബോ. നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
കേരളത്തിലും റെക്കോർഡ് കലക്‌ഷനുമായായിരുന്നു ‘ടർബോ’യുടെ തേരോട്ടം. ആദ്യ ദിനം ചിത്രം വാരിയത് 6.2 കോടി. 2024ൽ ആദ്യദിനം ഏറ്റവുമധികം കലക്‌ഷൻ നേടുന്ന മലയാള ചിത്രമായി ഇതോടെ ടർബോ മാറി. മലൈക്കോട്ടൈ വാലിബൻ (5.86 കോടി), ആടുജീവിതം (5.83) എന്നീ സിനിമകളുടെ റെക്കോർഡ് ആണ് ‘ടർബോ’ തിരുത്തിയത്.
May 24, Friday Early Estimates at KBO : #Turbo : ₹3.70 Cr#GuruvayoorAmbalaNadayil : ₹1.60 Cr#Thalavan : ₹0.50 Cr
— What The Fuss (@W_T_F_Channel) May 24, 2024
Cumulative gross ~ ₹5.80 Crore#Mammootty𓃵 pic.twitter.com/1aslXoUFzh
മാസ് ആക്‌ഷൻ കോമഡി രംഗങ്ങൾ കൊണ്ടും ടർബോ തിയറ്ററുകളിൽ തീ പടർത്തുകയാണ്. തിയറ്ററുകളിലേക്കുള്ള ജന ഒഴുക്ക് കാരണം 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചത്. ഇതാണ് കലക്‌ഷൻ ഉയരാൻ കാരണം. എറണാകുളം ജില്ലയിൽ 40ലധികം ഷോകളാണ് വിവിധ തിയറ്ററുകളിലായി ചാർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അൻപതിലധികം ലേറ്റ് നൈറ്റ് ഷോകളും ചാർട്ട് ചെയ്തു. പ്രി ബുക്കിങിലൂടെയും ചിത്രം രണ്ട് കോടിക്കടുത്ത് നേടിയിരുന്നു.രണ്ടാം ദിനവും മൂന്ന് കോടിക്കു മുകളിലാണ് കേരളത്തിലെ കലക്‌ഷൻ. ഏകദേശം നൂറിലധികം എക്സ്ട്രാ ഷോകൾ രണ്ടാം ദിവസും നടന്നിരുന്നു.