ഇത് അപ്രതീ്ക്ഷിത വിജയം...!

കേരളത്തില്‍ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

author-image
Athul Sanil
New Update
turbo
Listen to this article
0.75x 1x 1.5x
00:00 / 00:00

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തി വൈശാഖ് സംവിധാനം ചെയ്ത ടർബോ തീയേറ്ററുകളിൽ വിജയകാരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുമ്പോൾ ചിത്രത്തിന്റെ കളക്ഷൻ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 70 കോടി കളക്ഷൻ നേടി എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. റിലീസ് ആയി രണ്ടാം ആഴ്ച പിന്നിടുമ്പളും തിയേറ്ററുകളില്‍ ടര്‍ബോ ജോസിനെ കാണാന്‍ വന്‍ തിരക്കാണ്. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികള്‍  ടര്‍ബോ ജോസിനെ ഏറ്റെടുത്തു കഴിഞ്ഞു.

 

കേരളത്തില്‍ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. സൗദി അറേബ്യയുടെ സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമായി ടര്‍ബോ മാറിക്കഴിഞ്ഞു. വെറും 8 ദിവസം കൊണ്ടാണ് മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സിനെ ടര്‍ബോ പിന്നിലാക്കിയത്.  

 

സൗദിയിൽ മാത്രമല്ല റിലീസ് ചെയ്ത മറ്റു രാജ്യങ്ങളിലും ടർബോ വിജയകരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയില്‍ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ടര്‍ബോ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

 

എന്നാൽ ആദ്യ ദിനം മുതൽ നല്ല രീതിയിൽ തന്നെ ചിത്രത്തിനു നെഗറ്റീവ് റിവ്യൂസ് വന്നിരുന്നു. എന്നിരുന്നാലും അതിനെയെല്ലാം മറികടന്നു ടർബോ ജോസ് തീയേറ്റർ അടിച്ചു കുലുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

actor mammootty turbo movie