തമിഴ് സിനിമയ്ക്ക് വർഷത്തിന്റെ ആദ്യ പകുതിയിൽ ബോക്സ് 0ഓഫീസിൽ കാര്യമായാ ചലനങ്ങൾ ഒന്നും തന്നെ നടത്താൻ സാധിച്ചരുന്നില്ല. അതേ സമയം മലയാള ചിത്രങ്ങളായ മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, പ്രേമലു തുടങ്ങിയ ചിത്രങ്ങൾ തമിഴ് ബോക്സ്ഓഫീസിൽ ചെറു ചലനങ്ങളും സൃഷ്ടിച്ചിരുന്നു. എന്നാൽ ഇതിനൊരു മാറ്റം വന്നത് ഏപ്രില്‍ അവസാനം ഇറങ്ങിയ ഹൊറര്‍ ചിത്രമായ അറണ്‍മണൈ 4 റിലീസ് ആയപ്പോഴാണ്. സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനുമായ ചിത്രം ബോക്സ് ഓഫിസിൽ വിജയം നേടിയിരുന്നു.
തമന്നയും റാഷി ഖന്നയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ കോമഡി ചിത്രത്തിന്‍റെ റിലീസ് മെയ് 3 ന് ആയിരുന്നു. ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം തമിഴ് നാട്ടിലെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി ഇത് മാറി. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രം 100 കോടി ആഗോള കളക്ഷന്‍ എത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ഈ വര്‍ഷത്തെ തമിഴിലെ ആദ്യത്തെ നൂറുകോടി ചിത്രവും അറണ്‍മണൈ 4 ആണ്.
യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് എത്തുന്നത്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം ഒടിടി റിലീസായി എത്തുന്നത്. ചിത്രം വരുന്ന ജൂണ്‍ 21നാണ് ഒടിടിയില്‍ റിലീസാകുന്നത്.
അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു.
2024ൽ ഇതുവരെ അത്ര നല്ല രീതിയിൽ അല്ല തമിഴ് സിനിമയുടെ പോക്ക്. സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ ചിത്രം വന്നിട്ടും കാര്യമായ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. എന്നാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ വരാനിരിക്കുന്നതെല്ലാം വമ്പൻ ചിത്രങ്ങളാണ്. ഇന്ത്യൻ 2 , കങ്കുവ തുടങ്ങിയ ചിത്രങ്ങൾ അതിൽപ്പെടും.