മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കൾ നടത്തിയത് വൻ സാമ്പത്തിക തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് പുറത്ത്

സൂപ്പർ ഹിറ്റ് മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മാതാക്കള്‍ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

author-image
Athul Sanil
Updated On
New Update
manjummel boys
Listen to this article
0.75x 1x 1.5x
00:00 / 00:00

സൂപ്പർ ഹിറ്റ് മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മാതാക്കള്‍ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ നൽകിയ പരാതിയിൽ മഞ്ഞമ്മൽ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പരാതിക്കാരന്റെ മൊഴി ആദ്യം രേഖപ്പെടുത്തുകയും ശേഷം ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പോലീസ് ശേഖരിക്കുകയും ചെയ്തു. തുടർന്നാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്.

ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറയുന്നത്. 40 % ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ചിത്രം വലിയ ഹിറ്റായിരുന്നിട്ടും ഒരു രൂപ പോലും സിറാജിന് നൽകിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽ നിന്നും വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതൽ എന്നും സിറാജിനെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ 18.65 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതൽ. കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

manjummel boys malayalam move