സൈജുക്കുറുപ്പിന്റെ ''ഭരതനാട്യം'' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സൈജുക്കുറുപ്പ് കേന്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നായ് കുമാർ , കലാരഞ്‌ജിനി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, അഭിരാം രാധാകൃഷ്ണൻ,നന്ദു പൊതുവാൾ, ശ്രീജാ രവി, സ്വാതിദാസ് പ്രഭു.ദിവ്യാ എം. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന താരങ്ങളാണ്.

author-image
Greeshma Rakesh
Updated On
New Update
bharathanattyam

the first look poster of bharathanatyam movie

Listen to this article
0.75x 1x 1.5x
00:00 / 00:00

സൈജുക്കുറുപ്പും, സായ് കുമാറും ഉൾപ്പടെ ഒരു സംഘം അഭിനേതാക്കൾ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കൗതുകകരമായ ഒരു പോസ്റ്ററോടെ ഭരത നാട്യം എന്ന ചിത്രതിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലാ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൈജുക്കുറുപ്പ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവർ ചേർന്നാണ്  ഈ ചിത്രം നിർമ്മിക്കുന്നത്.

നാട്ടിലെ പുരാതനമായ ഒരു കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ട് തികഞ്ഞ കുടുംബ ചിത്രമായി അവതരിപ്പിക്കുന്നു. സൈജുക്കുറപ്പ് കേന്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നായ് കുമാർ , കലാരഞ്‌ജിനി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, അഭിരാം രാധാകൃഷ്ണൻ,നന്ദു പൊതുവാൾ, ശ്രീജാ രവി, സ്വാതിദാസ് പ്രഭു.ദിവ്യാ എം. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന താരങ്ങളാണ്.
മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് സാമുവൽഏ.ബി.സംഗീതം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം - ബബിലുഅജു,എഡിറ്റിംഗ് - ഷഫീഖ് വി.ബി,മേക്കപ്പ്-മനോജ് കിരൺ രാജ്,കോസ് സ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ,നിശ്ചല ഛായാഗ്രഹണം - ജസ്റ്റിൻ ജയിംസ്,കലാസംവിധാനം - ബാബു പിള്ള,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ -പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - കല്ലാർ അനിൽ ,ജോബി ജോൺ,പ്രൊഡക്ഷൻ കൺടോളർ - ജിതേഷ് അഞ്ചു മന,പിആർഡഒ-വാഴൂർ ജോസ്.

movie news saiju kurup bharathanatyam movie