'ആദ്യമായി 100 കോടി ക്ലബില്‍ കയറിയത് ഞാനാണ്': ശ്യം പുഷ്‌കരന്‍

അഭിനേതാവ് എന്ന നിലയില്‍ 100 കോടി ക്ലബില്‍ ആദ്യമായി കയറിയത് ഞാനാണ്. നമ്മുടെ പയ്യന്‍ ഫഹദ് ഫാസില്‍ താമസിക്കാതെ കയറും

author-image
anumol ps
New Update
syam

ശ്യം പുഷ്‌കരന്‍, ചിത്രത്തിലെ രംഗം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

2024 മലയാള സിനിമയെ സംബന്ധിച്ച് പുത്തന്‍ ഉണര്‍വിന്റെ പുതുവര്‍ഷം കൂടിയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് ബോക്‌സോഫീസില്‍ വേണ്ടത്ര വിജയം നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2024 ല്‍ ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആടുജീവിതം തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തില്‍ മാത്രമല്ല ആഗോളതലത്തില്‍ വരെ മലയാള സിനിമയെ ഉന്നതിയില്‍ എത്തിച്ചു. ഭാഷഭേത മന്യേ നിരവധി ആരാധകരാണ് മലയാള സിനിമയ്ക്കും അഭിനേതാക്കള്‍ക്കും ഉള്ളത്. 

അത്തരത്തില്‍ അടുത്തിടെ റിലീസായതില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു പ്രേമലു. സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ആരാധകരാണ് ഉള്ളത്. തിയേറ്ററുകളില്‍ ഏറെ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന്‍ അവതരിപ്പിച്ച ഗുണ്ടാ കഥാപാത്രം. പ്രേമലുവിന്റെ വിജയാഘോഷ ചടങ്ങില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലാകുന്നത്. 

' നമ്മുടെ കുടുംബത്തില്‍ ഒരുപാട് അഭിനയകുലപതികള്‍ ഉണ്ട്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ഉണ്ണിമായ പ്രസാദ് എന്നിങ്ങനെ. എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ 100 കോടി ക്ലബില്‍ ആദ്യമായി കയറിയത് ഞാനാണ്. നമ്മുടെ പയ്യന്‍ ഫഹദ് ഫാസില്‍ താമസിക്കാതെ കയറും,' എന്നാണ് ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞത്. 
 
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ശ്യം പുഷ്‌കരന്‍.  

അതേസമയം വിജയാഘോഷ ചടങ്ങില്‍ പ്രേമലുവിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ഏഴാമത് നിര്‍മാണസംരംഭമായിരിക്കും ചിത്രം. 2025-ലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളില്‍ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് പദ്ധതി. ആദ്യ ഭാഗത്തിലെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക.

 

premalu syam pushkaran success celebration premalu 2