മമ്മൂക്കയ്ക്ക് പുത്തനുടുപ്പ് സമ്മാനിച്ച് സ്വാതി കുഞ്ചൻ; പുതിയ ബ്രാൻഡിന് തുടക്കമിട്ട് താരപുത്രി

തന്റെ പുത്തൻ ബ്രാൻഡായ വൈറ്റ് മുസ്താഷിന്റെ ഷർട്ടുകൾ മെഗാസ്റ്റാർ മമ്മൂട്ടിക്ക് സമ്മാനിക്കുന്ന സ്വാതിയുടെ ചിത്രങ്ങള്‍ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

author-image
Vishnupriya
New Update
swat

വൈറ്റ് മുസ്താഷിന്റെ ഷർട്ടുകൾ മെഗാസ്റ്റാർ മമ്മൂട്ടിക്ക് സമ്മാനിക്കുന്ന സ്വാതി

Listen to this article
0.75x 1x 1.5x
00:00 / 00:00

യുവ ഫാഷൻ ഡിസൈനർമാരിൽ ശ്രദ്ധനേടിയ താരപുത്രിയാണ് മലയാളികളുടെ പ്രിയനടൻ കുഞ്ചന്റെ മകളായ സ്വാതി കുഞ്ചൻ.  അതിനുമപ്പുറം  ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയെടുത്ത സ്വാതി വൈറ്റ് മുസ്താഷ് എന്ന സ്വന്തം ബ്രാൻഡിന് തുടക്കമിട്ടിരിക്കുകയാണ്.

തന്റെ പുത്തൻ ബ്രാൻഡായ വൈറ്റ് മുസ്താഷിന്റെ ഷർട്ടുകൾ മെഗാസ്റ്റാർ മമ്മൂട്ടിക്ക് സമ്മാനിക്കുന്ന സ്വാതിയുടെ ചിത്രങ്ങള്‍ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

വൈറ്റ് മുസ്താഷിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സ്വാതി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് പ്രത്യേകം ഡിസൈൻ ചെയ്ത ചുവന്ന ഷർട്ട് സ്വാതി സമ്മാനമായി നൽകിയത്. കുഞ്ചന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന താരമാണ് മമ്മൂട്ടി. നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിൽജോലി ചെയ്തിരുന്ന സ്വാതി വളരെ തിരക്കേറിയ ഫാഷൻ സ്റ്റൈലിസ്റ്റ് കൂടി ആണ്.

mammootty swathy kunchan