സൂര്യയുടെ "ഗജിനി " ജൂൺ 7-ന് വീണ്ടും തിയ്യേറ്ററുകളിൽ

പുത്തൻ സാങ്കേതിക മികവോടെ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒരുമിച്ച് റിലീസ് ചെയ്യുന്ന "ഗജിനി" 2k ഹൈ ക്വാളിറ്റി അറ്റ്മോസിൽ ആസ്വദിക്കാനാവും.

author-image
Athul Sanil
Updated On
New Update
gajini
Listen to this article
0.75x 1x 1.5x
00:00 / 00:00

സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത "ഗജനി" പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വേർഷനുമായി ജൂൺ ഏഴിന് തിയേറ്ററിൽ റിലീസിനെത്തും.

 

2005-ൽ റിലീസ് ചെയത ഗജിനി വൻ വിജയമാരയിരുന്നു. ചിത്രത്തി റിയാസ് ഖാൻ, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ശരവണാ ക്രിയേഷൻസിന്റെ ബാനറിൽ സേലം ചന്ദ്രശേഖരൻ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖർ ആണ്, സംഗീതം - ഹാരിസ് ജയരാജ്, എഡിറ്റർ-ആന്റണി എന്നിവരാണ്.

 

പുത്തൻ സാങ്കേതിക മികവോടെ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒരുമിച്ച് റിലീസ് ചെയ്യുന്ന "ഗജിനി" 2k ഹൈ ക്വാളിറ്റി അറ്റ്മോസിൽ ആസ്വദിക്കാനാവും. കേരളത്തിൽ റോഷിക എന്റർപ്രൈസസ് റീലീസാന് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. പി ആർ ഒ-എ എസ് ദിനേശ് ആണ്

Actor Surya asin