സുരേഷ് ​ഗോപിയ്ക്ക് പിറന്നാൾ സമ്മാനം; ജെല്ലിക്കെട്ട്  കാളയുടെ ശൗര്യവുമായി വരാഹം ടീസർ പുറത്ത്

വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് സുരേഷ് ഗോപിയുടെ ഈ വാക്കുകൾ കാണാൻ സാധിക്കുന്നത്.കടുത്ത പ്രതികാരത്തിൻ്റെ ഈ ഭാഷ്യം ആരോടാണ്?ഏറെ സസ്പെൻസും, ദുരൂഹതകളും നൽകുന്ന ഒരു ത്രില്ലർ സിനിമയാണിതെന്ന് ഈ ടീസർ വ്യക്തമാക്കുന്നു.

author-image
Greeshma Rakesh
Updated On
New Update
suresh-gopi-movie

suresh gopi movie varaham teaser is out

Listen to this article
0.75x 1x 1.5x
00:00 / 00:00

നീജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലി ക്കെട്ട് കാളയുടെ ഊന്നിൽ പിടിച്ച് തൂങ്ങൂമ്പോൾ. അതു മണ്ണിൽ തല മുട്ടിച്ചൊരു പാച്ചിലുണ്ട്. കാളയുടെ തല താഴെ മുട്ടിന്ന് പിടിച്ചു കിടക്കുന്നവനു തോന്നണം. ആ നിമിഷം ശരിക്കും കാളയുണ്ടാക്കുന്നതാ... അവനെ കൊമ്പിൽ കോർത്തെടുക്കണം....സുരേഷ് ഗോപിയുടെ പ്രതികാരം നിറഞ്ഞ ഈ വാക്കുകൾ ശക്തമായ പ്രതികാരത്തിൻ്റെ ധ്വനി പകരുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടവരാഹം സിനിമയുടെ ടീസറിലെ വാക്കുകളാണിത്.

വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് സുരേഷ് ഗോപിയുടെ ഈ വാക്കുകൾ കാണാൻ സാധിക്കുന്നത്.കടുത്ത പ്രതികാരത്തിൻ്റെ ഈ ഭാഷ്യം ആരോടാണ്?ഏറെ സസ്പെൻസും, ദുരൂഹതകളും നൽകുന്ന ഒരു ത്രില്ലർ സിനിമയാണിതെന്ന് ഈ ടീസർ വ്യക്തമാക്കുന്നു.സനൽ .വി. ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ മേനോനും ഈ ചിത്രത്തിൽ മുഖ്യമായ വേഷങ്ങളണിയുന്നു.മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നവ്യാനായർ, പ്രാഞ്ചിടെ ഹ്ളാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.കഥ - മനു.സി. കുമാർ,ജിത്തു. കെ. ജയൻ.,തിരക്കഥ - മനു സി.കുമാർ,സംഗീതം- രാഹുൽ രാജ്,ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി,എഡിറ്റിംഗ്- മൻസൂർ മുത്തുട്ടി,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ രാജാ സിംഗ്, കൃഷ്ണകുമാർ,ലൈൻ പ്രൊഡ്യൂസർ - ആര്യൻ സന്തോഷ്,കലാസംവിധാനം - സുനിൽ. കെ. ജോർജ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്,അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രേം പുതുപ്പള്ളി,

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അഭിലാഷ് പൈങ്ങോട്,നിർമ്മാണ നിർവ്വഹണം - പൗലോസ് കുറുമറ്റം,ബിനു മുരളി,പിആർഒ-വാഴൂർ ജോസ്.

 

VARAHAM teaser Latest Movie News Suresh Gopi