മലയാള സിനിമയിലെ രണ്ട് അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിച്ചഭി നയിക്കുന്ന തെക്ക് വടക്ക് - എന്ന ചിത്രത്തിൻ്റെ ചിനീകരണം ഏപ്രിൽ ആറ് ശനിയാഴ്ച പാലക്കാട്ട് ആരംഭിച്ചു.മുട്ടിക്കുളങ്ങര വാർക്കാട് എന്ന സ്ഥലത്തെ പൗരാണികമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ രണ്ടു പേർ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് പ്രേംശങ്കർ.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.അദ്ദേഹത്തിൻ്റെ തന്നെ രാത്രി കാവൽ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം.പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരത്തിനർഹനായ സുരാജ് വെഞ്ഞാറമൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന ഗവണ്മൻ്റിൻ്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ വിനായകനും ഈ ചിത്രത്തിൽ എത്തുന്നത് ശങ്കുണ്ണി എന്ന അരി മിൽ ഉടമയേയും മാധവൻ എന്ന ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയറിനയറേയും അവതരിപ്പിച്ചാണ്.
ശങ്കുണ്ണിയെ സുരാജും, മാധവനെ വിനായകനും അവതരിപ്പിക്കുന്നു.
ഈ അഭിനയ പ്രതിഭകളുടെ സംഗമം ഇരുവരുടേയും അഭിനയ മികവിൻ്റെ മാറ്റുരക്കൽ കൂടിയാകും.വൻവിജയം നേടിയ ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അൻജന ഫിലിപ്പിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകൻ വി.എ ശ്രീകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വാർസ് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മിന്നൽ മുരളി, ആർ.ഡി.എക്സ് എന്നീ ചിത്രങ്ങളുടെ സഹനിർമ്മാതാവു കൂടിയാണ് അൻജനാ ഫിലിപ്പ്.മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്,മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജയിംസ് പാറക്കൽ തുടങ്ങിയ താരങ്ങളും ഇവർക്കൊപ്പമുണ്ട്.വിക്രം വേദ, കൈതി, ആർ.ഡി.എക്സ്. തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്കു സംഗീതമൊരുക്കിയ സാം സി. എസ് ആണ് ഈ ചിത്രത്തിൻ്റെ സംഗീതം വിഭാഗംകൈകാര്യം ചെയ്യുന്നത്.ഒടിയൻ സിനിമക്കു ഗാനങ്ങൾ രചിച്ച ലഷ്മി ശ്രീകുമാറാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
അൻവർ റഷീദിൻ്റെ ബ്രിഡ്ജ്, വലിയ പെരുനാൾ, കിസ്മത്ത് എന്നി ചിത്രണളിലുടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ്- കിരൺ ദാസ്.കലാസംവിധാനം- രാഖിൽ,മേക്കപ്പ്- അമൽ ചന്ദ്ര,കോസ്റ്റ്യും ഡിസൈൻ- അയിഷ സഫീർ,കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയക്ടർ- ബോസ് വി,ഫിനാൻഷ്യൽ കൺട്രോളർ - അനിൽ ആമ്പല്ലൂർ,പ്രൊഡക്ഷൻ മാനേജർ ധനേഷ് കൃഷ്ണകുമാർ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷെമീജ് കൊയിലാണ്ടി,പ്രൊഡക്ഷൻ കൺട്രോളർ- സജി ജോസഫ്,പി.ആർ.ഒ-വാഴൂർ ജോസ്.നാൽപ്പതുദിവസത്തോളം നീണ്ടുനിൽക്കുന്ന ഒറ്റ ഷെഡ്യൂളിൽ പാലക്കാട്ടും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.