ഏ. ബി.ബിനിലിൻ്റെ 'പൊങ്കാല'യിൽ നായകനായി  ശ്രീനാഥ് ഭാസി

രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ, മുനമ്പം തീര പ്രദേശങ്ങളിൽ നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.ആഗസ്റ്റ് പതിനേഴ് (ചിങ്ങം ഒന്ന്) വൈപ്പിൻ, മുനമ്പം, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

author-image
Greeshma Rakesh
Updated On
New Update
sreenath-bhasi

AB Binil Sreenath bhasi and Babu Raj

Listen to this article
0.75x 1x 1.5x
00:00 / 00:00

വൈപ്പിൻ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ പറയുന്ന പൊങ്കാല എന്ന ചിത്രം ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ, മുനമ്പം തീര പ്രദേശങ്ങളിൽ നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.

ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റ് ആൻ്റ്, ഉം ദിയാക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ പിള്ള, ഡോണ തോമസ്, അലക്സ് പോൾ, ജിയോ ഷീബാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

പൂർണ്ണമായും ആക്ഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബാബുരാജ്, ബിബിൻ ജോർജ്, അപ്പാനി ശരത്,സൂര്യാ കൃഷ്ണാ,ഷമ്മി തിലകൻ, ഇന്ദ്രൻസ്, യാമി സോന ദുർഗാ കൃഷ്ണ മാർട്ടിൻമുരുകൻ, പ്രവീണ എന്നിവരും മുഖ്യമായ വേഷമണിയുന്നു.

ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ - സന്തോഷ് വർമ്മ,സംഗീതം - അലക്സ് പോൾ,ഛായാഗ്രഹണം - തരുൺ ഭാസ്ക്കർ,എഡിറ്റിംഗ്- സൂരജ് അയ്യപ്പൻ,കലാസംവിധാനം - ബാവാ,മേക്കപ്പ് - അഖിൽ. ടി. രാജ്,കോസ്റ്റ്യും - ഡിസൈൻ - സൂര്യാ ശേഖർ,നിർമ്മാണ നിർവഹണം - വിനോദ് പറവൂർ,

ആഗസ്റ്റ് പതിനേഴ് (ചിങ്ങം ഒന്ന്) വൈപ്പിൻ, മുനമ്പം, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

pongala movie A B Binil sreenath bhasi Malayalam Movie News