നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ബോളിവുഡിൽനിന്ന് മറ്റൊരു താരവിവാഹം. നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു. ഈ മാസം 23-ന് മുംബൈയിൽ വച്ചായിരിക്കും വിവാഹമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സോനാക്ഷിയും സഹീറും വളരെ നാളുകളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ബന്ധുക്കൾക്കുപുറമേ ഈ സീരീസിലെ സഹപ്രവർത്തകരെ ഒന്നടങ്കം വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സൽമാൻ ഖാൻ ചിത്രങ്ങളിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചവരാണ് ഇരുവരും.

2010-ൽ ദബാംഗിലൂടെ സോനാക്ഷി അരങ്ങേറ്റം കുറിച്ചപ്പോൾ, 2019-ൽ നോട്ട്ബുക്കിലൂടെയായിരുന്നു സഹീറിൻ്റെ അരങ്ങേറ്റം. ഡബിൾ എക്‌സ്എൽ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.സഞ്ജയ് ലീല ഭൻസാലിയുടെ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

zaheer iqbal sonakshi sinha