താജകിസ്ഥാനി ഗായകനും യുട്യൂബറും ഹിന്ദി ബിഗ്ബോസ് താരവുമായ അബ്ദു റോസിക് വിവാഹിതനാകുന്നു.ജൂലൈയിലാണ് വിവാഹം.അടുത്തിടെ താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നെങ്കിലും വാർത്തയോ ചിത്രങ്ങളോ ഒന്നും പുറത്തുവിട്ടിരുന്നില്ല.
ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അബ്ദു തന്റെ വിവാഹ വിവരം പങ്കുവച്ചത്. എന്റെ ബഹുമാനിക്കൊരു പ്രണയം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് താൻ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അബ്ദു വീഡിയോയിൽ പറഞ്ഞു. തന്റെ സന്തോഷം വാക്കുകൾകൊണ്ട് വിവരിക്കാനാകില്ലെന്നും ഗായകൻ വ്യക്തമാക്കി.
ഖലീജ് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഷാർജ സ്വദേശിനിയായ അമിറ(19)യെ ആണ് 20-കാരൻ വിവാഹം കഴിക്കുന്നത്. ഫെബ്രുവരിയിൽ ദുബായിലെ ഒരു മാളിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ടുകൾ.യുവതിയുടെ ചിത്രങ്ങളടക്കമുള്ള മറ്റു വിവരങ്ങൾ താരം പങ്കുവച്ചിട്ടില്ല.
യുട്യൂബിലും ഇൻസ്റ്റഗ്രാമിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് അബ്ദു റോസിക്. ബിഗ്ബോസിൽ ഏറ്റവും ആരാധകരുണ്ടായിരുന്ന മത്സരാർത്ഥിയും അബ്ദുവായിരുന്നു. നേരത്തെ കള്ളപ്പണം വെളിപ്പിക്കൽ കേസിൽ അബ്ദുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് ഡീലർ അലി അസ്ഗർ ഷിറാസുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ.