ശ്രദ്ധ കപൂറിന്റെ സ്ത്രീ 2; പേടിപ്പിക്കുന്ന ട്രെയിലർ ഇറങ്ങി,ചിത്രം ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ

മഡോക്ക് പ്രൊഡക്ഷൻറെ ഹൊറർ ചലച്ചിത്ര പരമ്പരയിലെ പുതിയ ചിത്രമാണ് സ്ത്രീ 2. അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

author-image
Greeshma Rakesh
Updated On
New Update
stree 2 movie trailer

Shraddha Kapoor rajkummar rao movie Stree 2 trailer is out

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ശ്രദ്ധാ കപൂറും രാജ്കുമാർ റാവുവും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം സ്ത്രീ 2-ന്റെ ട്രെയിലർ പുറത്തിറങ്ങി.ചിത്രത്തിന്റെ ആദ്യ ഭാ​ഗത്തേതിന് സമാനമായി ആകാംക്ഷയും പേടിയിം ജനിപ്പിക്കുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. മഡോക്ക് പ്രൊഡക്ഷൻറെ ഹൊറർ ചലച്ചിത്ര പരമ്പരയിലെ പുതിയ ചിത്രമാണ് സ്ത്രീ 2. സ്ത്രീക്ക് പുറമേ ഭീഡിയ (2022), മുഞ്ജ്യ (2024) എന്നീ ചിത്രങ്ങളും ഇറങ്ങിയിരുന്നു. ഈ ചിത്രങ്ങളുടെ അവസാനം സ്ത്രീ 2 വിൻറെ സൂചന നൽകിയിരുന്നു.

അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.തമന്നയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലസ്റ്റ് സ്റ്റോറി 2വിന് ശേഷം തമന്നയുടെ ആദ്യ ഹിന്ദി ചിത്രമാണ് സ്ത്രീ 2. അരമനൈ 4 ആണ് തമന്നയുടെ അവസാനം റിലീസായ ചിത്രം.

രാജ്കുമാർ റാവുവിൻറെയും ശ്രദ്ധയുടെയും ഓൺ-സ്ക്രീൻ കെമിസ്ട്രി കാണിക്കുന്ന നിരവധി രംഗങ്ങൾ ഇപ്പോൾ ഇറങ്ങിയ ട്രെയിലറിലുണ്ട്.  പ്രേക്ഷകരെ മുൾ മുനയിൽ നിർത്തിയ ഒരു ക്ലൈമാക്സായിരുന്ന സ്ത്രീക്ക് ഉണ്ടായത്. അതിൻറെ തുടർച്ച ചിത്രം നൽകുമോ എന്നാണ് പ്രേഷകർ ഉറ്റുനോക്കുന്നത്. 

സ്ത്രീ ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ എത്തും. ദിനേശ് വിജൻ്റെ മഡോക്ക് ഫിലിംസാണ് അമർ കൗശിക് സംവിധാനം ചെയ്യുന്ന സ്ട്രീ 2 നിർമ്മിക്കുന്നത്. അക്ഷയ് കുമാറിൻറെ അടക്കം വലിയ ചിത്രങ്ങൾ റിലീസാകുന്ന ദിവസം തന്നെയാണ് സ്ത്രീ 2വും എത്തുന്നത്. അതിനാൽ ചിത്രത്തിൻറെ വിജയം എങ്ങനെയായിരിക്കും എന്ന് കാത്തിരുന്നു കാണാം. 

 

bollywood trailer Shraddha Kapoor movie news stree-2