പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ  'താനാരാ'; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ് ചിത്രത്തിന്റെ നിർമാണം. സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിർമാതാവ്.

author-image
Greeshma Rakesh
New Update
thaanara movie

thaanara movie teaser

Listen to this article
0.75x 1x 1.5x
00:00 / 00:00

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഒരു മുഴുനീള കോമഡി എന്റർടെയ്‌നറാണ് താനാരാ.വെറ്റെറൻ സംവിധായകൻ ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ഹരിദാസ്.മലയാളികൾക്ക് ഒരുപാട് ചിരിപ്പടങ്ങൾ സമ്മാനിച്ച റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ് ചിത്രത്തിന്റെ നിർമാണം. സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിർമാതാവ്. കെ ആർ ജയകുമാർ, ബിജു എം പി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഹരിനാരായണന്റെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. 

പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പോഡുത്താസ്, കോ ഡയറക്ടർ ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് റിയാസ് ബഷീർ, രാജീവ് ഷെട്ടി, കലാസംവിധാനം സുജിത് രാഘവ്, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റിൽസ് മോഹൻ സുരഭി, ഡിസൈൻ ഫോറസ്റ്റ് ഓൾ വേദർ, പിആർഒ വാഴൂർ ജോസ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ഗുഡ്‌വിൽ എന്റർടെയ്ൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്ന്  ഓഗസ്റ്റ് 23ന് ചിത്രം തിയറ്ററുകളിൽ എത്തിക്കും. 

 

aju varghese vishnu unnikrishnan teaser Thaanara Movie shine tom chacko movie news