മോളിവുഡ് യുവതാരം ഷെയ്ൻ നിഗം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. 'മദ്രാസ്‌ക്കാരന്റെ' എന്ന് പേരിട്ടിരിക്കുന്ന താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.ഷെയ്നിനൊപ്പം കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളിൽ എത്തുന്നു. വാലി മോഹൻ ദാസ് സംവിധാനം ചെയ്യുന്ന മദ്രാസ്‌ക്കാരൻ ആക്ഷൻ യോണറിൽ വരുന്ന ചിത്രമാണ്. ഷെയ്ൻ നിഗത്തിനെ കൂടാതെ കലയരസൻ, നിഹാരിക കൊനിഡെല. ഐഷ്വര്യ ദത്ത, കരുണാസ്, പാണ്ടിരാജൻ എന്നിവരും സിനിമയിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ റിലീസ് ദിനം നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഷെയ്ൻ നിഗത്തിന്റെ കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ കാണിച്ച ടീസറിൽ സിനിമ ഒരു ആക്ഷൻ ത്രില്ലറാണെന്ന സൂചന നൽകുന്നുണ്ട്. ഷെയ്‌നിനെയും കലയരസനെയും കേന്ദ്രികരിച്ച് നടക്കുന്ന ഒരു റിവഞ്ച് സ്റ്റോറിയാണ് സിനിമയുടെ ഇതിവൃത്തമെന്ന് ടീസർ സൂചിപ്പിക്കുന്നു.ഒരുപാട് വയലൻസും, ചോരക്കളിയും സിനിമയുടെ ഭാഗമായിരിക്കുമെന്ന് ചിത്രത്തിൽ നിന്നും വ്യക്തമാകുന്നതാണ്.
എസ്. ആർ പ്രൊഡക്ഷൻസിൻരെ ബാനറിൽ ബി. ജഗദീശാണ് സിനിമ നിർമിക്കുന്നത്. പ്രസന്ന കുമാർ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വസന്ത കുമാറും, മ്യൂസിക്ക് ് സാം സി.എസ് എന്നിവരുമാണ് ചെയ്തിരിക്കുന്നത്. ഷൂട്ടിങ് പൂർത്തിയായ സിനിമയുടെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.