ഇത് നാണക്കേടാണ്': ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ഷാരൂഖിന് വ്യാപക വിമര്‍ശനം

ശനിയാഴ്ച ലൊകാർണോ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപെറ്റിൽ ഒരു വ്യക്തിയെ ഷാരൂഖ് തള്ളി നീക്കുന്ന രീതിയിലുള്ള വീഡിയോയിൽ ഉള്ളത്. റെഡ് കാര്‍പ്പറ്റിന്‍റെ ഒരു വശത്ത് ഫോട്ടോഗ്രാഫര്‍ക്കൊപ്പം നില്‍ക്കുന്ന പ്രായംചെന്ന വ്യക്തിയെയാണ് ഷാരൂഖ് തള്ളിയത്.

author-image
Vishnupriya
New Update
vhg
Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിന്‍റെ ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡായ കരിയർ ലെപ്പാർഡ് നൽകി ആദരിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റിയായി ഷാരൂഖ്. എന്നാല്‍ താരത്തിന്‍റെ റെഡ് കാര്‍പ്പറ്റിലെ ഒരു പെരുമാറ്റത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

c എന്തായാലും ഈ വീഡിയോ വൈറലാകുകയും താരം ഏറെ വിമര്‍ശനം നേരിടേണ്ടിയും വന്നു.

വീഡിയോ വൈറൽ ആയതിനു പിറകെ പലരും ഷാരൂഖിന്‍റെ രീതിയെ വിമര്‍ശിച്ച് രംഗത്ത് എത്തി. തീര്‍ത്തും ദാര്‍ഷ്ഢ്യം നിറഞ്ഞ പ്രവര്‍ത്തിയെന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. അതേ സമയം ഇതേ പ്രവര്‍ത്തി അദ്ദേഹം ഷാരൂഖിനോട് തിരിച്ച് കാണിച്ചാല്‍ എന്തായിരിക്കും എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. സാധാരണ ഇത്തരം വേദികളില്‍ വളരെ ക്യൂട്ടായി പെരുമാറാന്‍ ശ്രമിക്കുന്ന ഷാരൂഖിന് എന്ത് പറ്റിയെന്നും പലരും ചോദിക്കുന്നുണ്ട്. 

എന്തായാലും സോഷ്യല്‍ മീഡിയയില്‍ സമിശ്ര അഭിപ്രായങ്ങള്‍ ഉണ്ടാക്കി. ഈ വീഡിയോ വൈറലാകുകയാണ്. ഡങ്കി എന്ന ചിത്രത്തിലാണ് അവസാനമായി ഷാരൂഖ് അഭിനയിച്ചത്. 2024 ല്‍ ഇതുവരെ ഒരു ചിത്രവും താരം ഏറ്റെടുത്തിട്ടില്ല. അതിനാല്‍ തന്നെ ഈ വര്‍ഷം ഷാരൂഖ് ചിത്രങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

Sharukh Khan