ഷാറൂഖ് ഖാൻ ആശുപത്രിയിൽ; കാരണം തേടി ആരാധകർ

നിർജലീകരണം കാരണമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

author-image
Anagha Rajeev
Updated On
New Update
gdh
Listen to this article
0.75x 1x 1.5x
00:00 / 00:00

അഹ്മദാബാദ്: ബോളിവുഡ് സൂപ്പർ സ്റ്റാറും ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമകളിലൊരാളുമായ ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്കുശേഷമാണ് അഹ്മദാബാദിലെ കെ.ഡി ആശുപത്രിയിൽ ഖാനെ പ്രവേശിപ്പിച്ചത്.

ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തയും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനാണ് താരം നഗരത്തിലെത്തിയത്. മത്സരശേഷം ഗ്രൗണ്ടിലെത്തി താരങ്ങളെ അഭിനന്ദിക്കുമ്പോഴും ഷാറൂഖിന് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അധികൃതർ സ്ഥിരീകരിച്ചെങ്കിലും കാരണം വെളിപ്പെടുത്തിയില്ല. 

അതേസമയം, നിർജലീകരണം കാരണമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. താരം ഉടൻ ആശുപത്രി വിട്ടേക്കുമെന്നും സൂചനകളുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത ചൂട് തുടരുകയാണ്

shah rukh khan