സിനിമാ മേഖലയിൽ 50 വർഷം പൂർത്തിയാക്കിയ സന്തോഷത്തിൽ പ്രശസ്ത നടി ശബാന ആസ്മി. 1974ൽ പുറത്തിറങ്ങിയ ശ്യാം ബെനെഗളിന്റെ അങ്കൂർ എന്ന സിനിമയിലൂടെയാണ് ശബാന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമാ ജീവിതം ആരംഭിക്കുമ്പോൾ എത്ര കാലം തുടരാനാകുമെന്ന സംശയമുണ്ടായിരുന്നുവെന്ന് ശബാന പറഞ്ഞു. നിറയെ സിനിമകൾ ചെയ്‌തെന്നും ഇപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നതിൽ സന്തോഷവും നന്ദിയുമുണ്ടെന്നും താരം അറിയിച്ചു.
അഞ്ച് തവണ ദേശീയ പുരസ്‌കാരം നേടിയ താരമാണ് ശബാന. ശബാന ആസ്മിയുടെ 50 വർഷത്തെ സിനിമാ ജീവിതം ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ശ്രദ്ധേ നേടിയിട്ടുണ്ട്. ലണ്ടൻ കോർപ്പറേഷൻ നൽകുന്ന ശ്രദ്ധേയമായ ഫ്രീഡം ടു സിറ്റി പുരസ്‌കാരം മെയ് പത്തിനാണ് താരം കരസ്ഥമാക്കിയത്. കൂടാതെ ജൂൺ രണ്ടിന് നടക്കാനിരിക്കുന്ന ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ 1996ൽ ദീപ മേത്ത സംവിധാനം ചെയ്ത് ശബാന അഭിനയിച്ച ഫയർ എന്ന ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
''ഒരേ സമയം 12 സിനിമകൾ ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അക്കാലത്ത് അനാക്കോണ്ടാ എസികളോ വാനിറ്റി വാനുകളോ ഞങ്ങൾക്കുണ്ടായിരുന്നില്ലെന്നും അതുകൊണ്ടു ഓരോ ഷോട്ട് കഴിയുമ്പോഴും സെറ്റിൽ ചുറ്റിക്കറങ്ങിയിരുന്നെന്നും ഇത് സൗഹൃദം വളർത്താൻ സാഹായിച്ചെന്നും ശബാന വ്യക്തകമാക്കി
ശബാന സിനിമയിലേക്ക് പ്രവേശിച്ച 50 വർഷങ്ങൾക്കിപ്പുറം സിനിമയിൽ വലിയ വ്യത്യാസങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ മാറ്റത്തെയും താരം അംഗീകരിക്കുന്നുണ്ട്. പണ്ടു കാലത്ത് അഭിനേതാക്കൾക്ക് തിരക്കഥയുടെ പൂർണരൂപം നൽകാറില്ലാൈയിരുന്നുെനനും നടി കൂട്ടിച്ചേർത്തു. സ്റ്റോറി ഐഡിയ മാത്രമേ ലഭിക്കൈറുള്ളു, അക്കാലത്ത് പ്രീ പ്രൊഡക്ഷന് ഒരു മാസവും ഷൂട്ടിനും പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി രണ്ട് വർഷമെങ്കിലും സമയമെടുക്കാറുണ്ടെന്നും അവർ ഓർമിക്കുന്നു. എന്നാൽ ഇപ്പോൾ പ്രീ പ്രൊഡക്ഷന് വേണ്ടി രണ്ട് വർഷവും ഷൂട്ടിങ് അവസാനിപ്പിക്കാൻ രണ്ടോ മൂന്നോ മാസവുമാണ് സമയമെടുക്കുന്നത്.
റോക്ക് ഓർ റാണി കീ പ്രേം കഹാനിയാണ് ശബാന അഭിനയിച്ച അവസാന ചിത്രം. സീനത്ത് അമാനൊപ്പമുള്ള ബൺ ടിക്കിയാണ് താരത്തിൻ്റെ അടുത്ത സിനിമ. 1982ലെ അശാന്തിയെന്ന സിനിമയ്ക്ക് ശേഷം ഇരുവരും അഭിനയിക്കുന്ന സിനിമയാണ് ബൺ ടിക്കി.