റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു ചിത്രം 'തിയറ്റർ'

സജിൻ ബാബുവിന്റെ ഏറെ ചർച്ചചെയ്യപ്പെട്ട സിനിമയായ ബിരിയാണി പുറത്തിറങ്ങി മൂന്നു വർഷങ്ങൾക്കു ശേഷമാണ് പുതിയ സിനിമയുമായി സംവിധായകൻ എത്തുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ബിരിയാണി നിരവധി ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

author-image
Anagha Rajeev
New Update
fdddddddddddddd
Listen to this article
0.75x 1x 1.5x
00:00 / 00:00

ബിരിയാണിക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തിയറ്റർ. ചിത്രത്തിൻ്റെ ടെെറ്റിൽ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. തിയറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി എന്നു പേരിട്ട സിനിമയിൽ റിമ കല്ലിങ്കലാണ് നായികയാവുന്നത്.

സജിൻ ബാബുവിന്റെ ഏറെ ചർച്ചചെയ്യപ്പെട്ട സിനിമയായ ബിരിയാണി പുറത്തിറങ്ങി മൂന്നു വർഷങ്ങൾക്കു ശേഷമാണ് പുതിയ സിനിമയുമായി സംവിധായകൻ എത്തുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ബിരിയാണി നിരവധി ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

അഞ്ജന- വാർസിന്റെ ബാനറിൽ അഞജന ഫിലിപ്പും വി.എ ശ്രീകുമാറും ചേർന്ന് നിർമിക്കുന്ന സിനിമയാണിത്. വിനായകനും സൂരജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിച്ച തെക്ക് - വടക്ക് ആണ് ഇവർ നിർമിച്ച മറ്റൊരു സിനിമ. സമകാലിക ലോകത്ത് ആളുകൾ സ്വന്തം വിശ്വാസങ്ങൾക്ക്കും ആവശ്യങ്ങൾക്കും അനുസരിച്ച് യാഥാർഥ്യങ്ങളെ വ്യാഖ്യാനിക്കുന്നതാണ് സിനിമയുടെ പ്രമേയമെന്ന് സംവിധായകൻ സജിൻ ബാബു പറഞ്ഞു.

വൈറൽ യുഗത്തിന്റെ കഥയാണ് ഈ സിനിമ. തിയറ്റർ സിനിമ തീയേറ്റർ വഴി തന്നെ ആളുകളിലേക്കെത്തണമെന്നതാണ് ആഗ്രഹമെന്നും, മലയാളത്തിലെ മികച്ച സിനിമകൾ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണമെന്നും നിർമ്മാതാവ് അഞ്ജന ഫിലിപ്പും അഭിപ്രായപ്പെടുന്നു. തിയറ്റർ റിലീസിലൂടെയാണ് സിനിമ പ്രേക്ഷകരിൽ എത്തുന്നത്.

rima kallingal