മമ്മൂക്കയുടെ അടിക്ക് രാജ് ബി ഷെട്ടിയുടെ ഇടി; കർണാടകയിൽ റെക്കോർഡ് സ്ക്രീനുകൾ

97 സ്‌ക്രീനുകളാണ് ചിത്രത്തിന് കർണാടകയിൽ ലഭിച്ചിരിക്കുന്നത്.  ഇത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം റെക്കോർഡാണ്. പൃഥ്വിരാജ് ചിത്രം ആടുജീവിതമായിരുന്നു കർണാടകയിൽ ഏറ്റവും അധികം സ്ക്രീനുകൾ ലഭിച്ച ചിത്രം. 80 സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിച്ചത്.

author-image
Anagha Rajeev
New Update
dse
Listen to this article
0.75x 1x 1.5x
00:00 / 00:00

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' റിലീസിന് ഒരുങ്ങുകയാണ്. രാജ്യത്തിനകത്തും പുറത്തും സ്‌ക്രീനുകളുടെ എണ്ണത്തിൽ ചരിത്രം തീർത്തുകൊണ്ടാണ് സിനിമ. ഇപ്പോഴിതാ സിനിമയ്ക്ക് കർണാടകയിൽ റെക്കോർഡ് സ്ക്രീനുകൾ ലഭിച്ചതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

97 സ്‌ക്രീനുകളാണ് ചിത്രത്തിന് കർണാടകയിൽ ലഭിച്ചിരിക്കുന്നത്.  ഇത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം റെക്കോർഡാണ്. പൃഥ്വിരാജ് ചിത്രം ആടുജീവിതമായിരുന്നു കർണാടകയിൽ ഏറ്റവും അധികം സ്ക്രീനുകൾ ലഭിച്ച ചിത്രം. 80 സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിച്ചത്.

കന്നഡ താരം രാജ് ബി ഷെട്ടിയും സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വെട്രിവേൽ ഷൺമുഖം എന്ന കഥാപാത്രമായാണ് രാജ് ബി ഷെട്ടി സിനിമയിലെത്തുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്.

turbo update